+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സൗഹൃദവേദി ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു

ഡാളസ്: ഡാളസ് സൗഹൃദ വേദി ഏഴാം വാർഷികത്തോടനുബന്ധിച്ചു ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. കരോൾട്ടൺ സെന്‍റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ ജനുവരി 6 നു നടന്ന ആഘോഷ പരിപാടികൾ സണ്ണിവെൽ ടൗൺ മേയർ സജി പി. ജോ
ഡാളസ് സൗഹൃദവേദി ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
ഡാളസ്: ഡാളസ് സൗഹൃദ വേദി ഏഴാം വാർഷികത്തോടനുബന്ധിച്ചു ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു. കരോൾട്ടൺ സെന്‍റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ ജനുവരി 6 നു നടന്ന ആഘോഷ പരിപാടികൾ സണ്ണിവെൽ ടൗൺ മേയർ സജി പി. ജോർജ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് അജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു.
റവ. സോനു വർഗീസ് (ഡാളസ് ക്രോസ് വൈ മാർത്തോമ്മ ചർച്ച വികാരി) ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി .‌സുകു വർഗീസിന്‍റെ നേതൃത്വത്തിലുള്ള സെന്‍റ് ഇഗ്നേറ്റീസ് മലങ്കര യാക്കോബായ ചർച്ചിന്‍റെ ഗായക സംഘം കരോൾ ഗാന ശുശ്രൂഷ നടത്തി .

യോഗത്തിൽ ബിജു മാത്യു (കൊപ്പൽ സിറ്റി കോൺസിൽ മെമ്പർ), ഷിജു എബ്രഹാം (റാന്നി അസോസിയേഷൻ പ്രസിഡന്‍റ് ) തുടങ്ങിയവർ ആശംസകൾ നേർന്നു.

ഡാളസിലെ കലാ പ്രതിഭ ഷൈനി ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള മാർഗം കളിയും റിഥം ഓഫ് ഡാളസിന്‍റെ പുതുമയാർന്ന ഡാൻസുകളും ഡാളസിലെ സംഗീത ചക്രവർത്തിയായ ഐറിൻ കലൂരിന്‍റെ ഗാനങ്ങളും ചലച്ചിത്ര സീരിയൽ നടൻ തോമസ് കൊട്ടിയടിയുടെ നർമ രസം തുളുമ്പുന്ന കലാ പരിപാടികളും വളരെ പരിപാടിയിൽ മികച്ച നിന്നു. സുകു വർഗീസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: എബി മക്കപ്പുഴ