+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി ശഫീഖിന് ഡോക്ടറേറ്റ്

ദോഹ : പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി ശഫീഖിന് കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക, സേവന മേഖലയിൽ നൽകിയ മികച്ച സേവനം പരിഗണിച്ചാണ് കി
കെ.പി ശഫീഖിന് ഡോക്ടറേറ്റ്
ദോഹ : പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.പി ശഫീഖിന് കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക, സേവന മേഖലയിൽ നൽകിയ മികച്ച സേവനം പരിഗണിച്ചാണ് കിംഗ്‌സ് യുണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യുണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. എസ്. ശൈല്‍വിന്‍ കുമാര്‍ പറഞ്ഞു.

ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കിംഗ്‌സ് യുണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. എസ്. ശൈല്‍വിന്‍കുമാര്‍, മദ്രാസ് ഹൈക്കോര്‍ട്ട് ജസ്റ്റീസ്റ്റ് എ. കുലശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഡിലിറ്റ് സമ്മാനിച്ചു.

ഡോ. അമാനുള്ളവടക്കാങ്ങര, രവി തമിഴ് വണ്ണന്‍, ഡോ. മണിഭാരതി, ഡോ. സൗന്ദര്‍രാജന്‍, ഡോ. പെരുമാള്‍ജി, മൊയ്തീന്‍ കോയ നടുവണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വർക്കായ ഇന്ത്യന്‍ റെയില്‍വേയില്‍ കാറ്ററിംഗ് ബിസിനസ് മൂന്ന് തലമുറയായി കെ.പി ശഫീഖിന്‍റെ കുടുംബമാണ് നടത്തുന്നത്. 1935 ല്‍ അദ്ദേഹത്തിന്‍റെ പിതാമഹന്‍ ആരംഭിച്ച സ്ഥാപനം ദിവസനേ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ഓള്‍ ഇന്ത്യ റെയില്‍വേ മൊബൈല്‍ കാറ്റേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, റെയില്‍ യുസേഴ്‌സ് അസോസിയേഷനായ ZRUCC എക്‌സിക്യൂട്ടീവ് മെംബര്‍, കേരള റീജൺ ഡയറക്ട് ടാക്‌സ് അഡ്വൈവസറി എക്‌സിക്യൂട്ടീവ് മെംബര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.