+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമായും തണലും കൈകോർക്കുന്നു

കോഴിക്കോട്: ഫെഡറേഷൻ ഓഫ് മലയാളീസ് ഓഫ് അമേരിക്ക (ഫോമ) യുടെ വില്ലേജ് പദ്ധതിയിലേക്ക് മലബാറിലെ പ്രഖുഖ ജീവകാരുണ്യസംഘടനയായ "തണൽ' പങ്കാളിയാവുന്നു. ഇത് സംബന്ധിച്ചു നടന്ന ചർച്ചയിൽ ഇരു സംഘടനകളുടെ ഭാരവാഹികളുടെ
ഫോമായും തണലും  കൈകോർക്കുന്നു
കോഴിക്കോട്: ഫെഡറേഷൻ ഓഫ് മലയാളീസ് ഓഫ് അമേരിക്ക (ഫോമ) യുടെ വില്ലേജ് പദ്ധതിയിലേക്ക് മലബാറിലെ പ്രഖുഖ ജീവകാരുണ്യസംഘടനയായ "തണൽ' പങ്കാളിയാവുന്നു. ഇത് സംബന്ധിച്ചു നടന്ന ചർച്ചയിൽ ഇരു സംഘടനകളുടെ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി.

മലബാർ കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങളും അഗതി മന്ദിരങ്ങളും ആരോഗ്യ സേവനങ്ങളും നടത്തുന്ന "തണൽ" ഇതിനോടകം ആയിരത്തിലധികം വീടുകൾ സാധാരണക്കാർക്കായി നിർമിച്ചു നൽകി കഴിഞ്ഞു. ഇതിന് ചുക്കാൻ പിടിക്കുന്നത് തണൽ ചെയർമാൻ ഡോ.ഇഡ്രിസ് അഹമദ് ആണ്.

ഫോമായോടൊപ്പം തണൽ കൂടി പങ്കാളിയാവുന്നതോടു കൂടി പ്രളയബാധിതർക്കായി ഫോമാ വില്ലേജ് പദ്ധതി വളരെ വേഗം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോമാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

വടകര തണൽ ഓഫീസിൽ നടന്ന ചടങ്ങില് തണൽ ചെയർമാൻ ഡോ.ഇഡ്രിസ് അഹമദ്, സെക്രട്ടറി നാസർ, ചീഫ് എഞ്ചിനീയർ റഫീഖ് തുടങ്ങിയവരും ഫോമായെ പ്രതിനിധീകരിച്ചു പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ബിജു പന്തളം