+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷീല ശ്രീകുമാര്‍ കെഎച്ച്എന്‍എ ട്രൈസ്റ്റേറ്റ് ആര്‍വിപി

ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രൈസ്റ്റേറ്റ് റീജൺ റീജണല്‍ വൈസ് പ്രസിഡന്‍റായി ഷീല ശ്രീകുമാറിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്‍റ് ഡോ. രേഖാ മേനോനും ജനറല്‍ സെക്രട്ടറി കൃഷ്ണരാജു
ഷീല  ശ്രീകുമാര്‍ കെഎച്ച്എന്‍എ ട്രൈസ്റ്റേറ്റ് ആര്‍വിപി
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രൈസ്റ്റേറ്റ് റീജൺ റീജണല്‍ വൈസ് പ്രസിഡന്‍റായി ഷീല ശ്രീകുമാറിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്‍റ് ഡോ. രേഖാ മേനോനും ജനറല്‍ സെക്രട്ടറി കൃഷ്ണരാജും അറിയിച്ചു.

പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സംഘടനകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പതിറ്റാണ്ടുകളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയാണ് ഷീല. ചേര്‍ത്തല സ്വദേശിയായ ഷീല വിദ്യാഭ്യാസ കാലത്തുതന്നെ പൊതുരംഗത്തേക്ക് കടന്നുവന്നു. ബാലജനസഖ്യം ചേര്‍ത്തല യൂണിയന്‍ പ്രസിഡന്‍റ്, കേരള സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, എറണാകുളം ലോ കോളജ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെത്തിയശേഷവും പൊതുരംഗത്ത് സജീവം. ന്യൂയോര്‍ക്ക് കരുണ ചാരിറ്റി പ്രസിഡന്‍റ്, ന്യൂജേഴ്സി കേരള അസോസിയേഷന്‍ പ്രസിഡന്‍റ്, ട്രസ്റ്റി ബോര്‍ഡ് അധ്യക്ഷ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപദേശക, ഫോമാ റീജൺ ചെയര്‍പേഴ്‌സന്‍, ന്യുയോര്‍ക്ക് സിറ്റി ഹൗസിംഗ് അഥോറിറ്റിയിലെ ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാനും കരുണ ചാരിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ഷീല.

2019 കെ എച്ച്എന്‍എ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ളാസാ ഹോട്ടലിലാണ് നടക്കുക.