ഡബ്ലിൻ : ഒഐസിസി അയർലൻഡ് വാട്ടര്‍ഫോർഡിലെ പ്രവർത്തനം ആരംഭിച്ചു. 2019 വർഷത്തെ പ്രവർത്തന രേഖയും ഉദ്ഘാടനവും വാട്ടർഫോർഡിൽ ഗ്രാൻജ് മെനോറിൽ നടത്തപ്പെട്ടു. വാട്ടർഫോർഡ് നിവാസികളായ കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തക യോഗം ചേർന്നത്.
യോഗത്തിൽ ഒഐസിസി അയർലൻഡിന്റെ നെറ്റ്വർക്ക് കോ ഓർഡിനേറ്ററും വാട്ടർഫോർഡിലെ കോണ്‍ഗ്രസ് നേതാവുമായ ജോർജ് വർഗീസിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കുകയും ഒഐസിസി അയർലൻഡ് ജനറൽ സെക്രട്ടറി അനീഷ് കെ. ജോയ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
വാട്ടർഫോർഡിന്റെ 2019ലെ പ്രവർത്തനരേഖ ഒഐസിസി ഭാരവാഹികളായ ഷിജു ശാസ്താൻകുന്നേലും പ്രേംജി ആർ സോമനും ചേർന്ന് അവതരിപ്പിച്ചു. വാട്ടർഫോർഡ് ഒഐസിസി യൂണിറ്റിനും ഭാവി പ്രവർത്തനങ്ങൾക്കും ഒഐസിസി അയർലൻഡ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, നേതാക്കളായ എമി സെബാസ്റ്റ്യൻ, ഷാജി പി. ജോണ്‍, ജിജോ തങ്കച്ചൻ, സാബു ഐസക്, ബെന്നി, ജേക്കബ് എന്നിവർ എല്ലാവിധ ആശംസകളും അർപ്പിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒഐസിസി അയർലൻഡ് വാട്ടർഫോർഡിൽ പ്രവർത്തനം ആരംഭിച്ചു
01:52 AM Jan 08, 2019 | Deepika.com