ബർലിൻ: ജർമൻ വിദേശ നയത്തിൽ കാതലായ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്ന പുതുവർഷത്തിൽ രാജ്യം ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ താൽകാലിക അംഗത്വം ഏറ്റെടുത്തു.
പുതിയ ലോകത്ത് ജർമനിയുടെ പുതിയ റോൾ എന്തായിരിക്കുമെന്നതിനെക്കുറിച്ചാണ് ചാൻസലർ അംഗല മെർക്കൽ രാജ്യത്തോടായി നടത്തിയ പുതുവർഷ സംഭാഷണത്തിൽ കൂടുതൽ വിശദീകരിച്ചതും.
പ്രതിരോധ ബജറ്റ് വർധിപ്പിക്കുമെന്നും, യൂറോപ്യൻ യൂണിയനെ കൂടുതൽ ഫലപ്രദമാക്കുമെന്നും മെർക്കൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. യുഎൻ രക്ഷാ സമിതി പ്രവേശനവും വിദേശ നയത്തിൽ കാര്യമായി സ്വാധീനം ചെലുത്തും. ആറാം തവണയാണ് ജർമനി സെക്യൂരിറ്റി കൗണ്‍സിലിൽ അംഗമാവുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനി യുഎൻ രക്ഷാ സമിതി അംഗത്വം ഏറ്റെടുത്തു
10:32 PM Jan 05, 2019 | Deepika.com