ലണ്ടൻ: 200 കോടി ഡോളറിന്റെ ബാങ്ക് തട്ടിപ്പിന്റെ പേരിൽ ഇന്ത്യൻ വംശജനായ ബാങ്കർ സുർജൻ സിംഗ്(44) അടക്കം മൂന്നു പേർ ലണ്ടനിൽ അറസ്റ്റിലായി. മൂന്നു പേരും ക്രെഡിറ്റ് സ്വിസ് ബാങ്കർമാരായിരുന്നു.
മൊസാംബിക്കിലെ കന്പനികളുടെ പേരിലാണു തട്ടിപ്പ് നടത്തിയത്. ന്യൂയോർക്കിലെ ജില്ലാ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിന്റെ പേരിലാണ് അറസ്റ്റ്. ജാമ്യം ലഭിച്ചു. ഇവരെ അമേരിക്കയ്ക്കു കൈമാറിയേക്കും.
200 കോടി ഡോളറിന്റെ ബാങ്ക് തട്ടിപ്പ്; ഇന്ത്യൻ വംശജനടക്കം അറസ്റ്റിൽ
11:06 PM Jan 04, 2019 | Deepika.com