കവൻട്രി: കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷവും
കരോൾ ഗാന മത്സരവും കലാവിരുന്നും ജനുവരി അഞ്ചിന് കവന്റിയിൽ വില്ലൻഹോളിൽ വച്ചു നടത്തപ്പെടുന്നു.
കവൻട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ നവീനവും പുതുമയാർന്നതുമായ വളരെ അധികം നല്ല പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങുകയും അതുപോലെ പല പ്രവർത്തനങ്ങളും മറ്റു അസോസിയേഷനുകൾക്ക് മാതൃകയും പ്രചോദനവും നൽകുന്നതുമായിരുന്നു.
ജനുവരി അഞ്ച് ശനിയാഴ്ച നടത്തപ്പെടുന്ന ക്രിസ്മസ്, പുതുതവത്സര ആഘോഷങ്ങളോടൊപ്പം വർഷങ്ങളായി സികെസി നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ക്രിസ്തുമസ്, പുതുവത്സര പരിപാടികൾക്ക് സികെസി കമ്മിറ്റി അംഗങ്ങളോടൊപ്പം ഹരീഷ് പാലായും, ജിനോ ജോണും, സുനിൽ ഡാനിയേലും നേതൃത്വം വഹിക്കുന്നു. റെനിൻ കടുത്തൂസ് നേതൃത്വം നൽകുന്ന നേറ്റീവിറ്റി ഷോയും, മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കുട്ടികളുടെയും വലിയവരുടെയും വൈവിദ്ധ്യമാർന്ന കലാവിരുന്നും തയാറായികൊണ്ടിരിക്കുന്നു. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സികെസി സെക്രട്ടറി ഷിൻസണ്‍ മാത്യൂ അറിയിച്ചു.
റിപ്പോർട്ട്: ജി.ടി. തോമസ്
കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി അഞ്ചിന്
09:54 PM Jan 04, 2019 | Deepika.com