നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും, സഭയുടെ പ്രഥമ രക്തസാഷിയുമായ പരി. സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 6 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ ഏവരും പ്രാർഥനാപൂർവ്വം നേർച്ചകാഴ്ചകളോടു കൂടി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവകയ്ക്കു വേണ്ടി വികാരി ഫാ. ഉമ്മൻ മാതൃു കർത്തൃനാമത്തിൽ അപേക്ഷിക്കുന്നു.
ജനുവരി 6 ഞായറാഴ്ച 7.30ന് പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്നു പെരുന്നാൾ കൊടിയേറ്റ്. തിങ്കളാഴ്ച 6.30ന് സന്ധ്യാ നമസ്കാരം, വി. കുർബാന(റവ. ഫാ. പോൾ തോമസ്, വികാരി സെന്റ് ജോസഫ് കോണ്ഗ്രിഗേഷൻ, തുക്ളകാബാദ്).
ജനുവരി 12 ശനിയാഴ്ച 5.30ന് സന്ധ്യാ നമസ്കാരം (Venue SG Pocket Main Park), 6.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 9ന് ധൂപപ്രാർഥന, ശ്ലൈഹിക വാഴ്വ്. അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, സ്നേഹവിരുന്ന്, 13 ഞായറാഴ്ച 7.30ന് പ്രഭാത നമസ്കാരം, വി. കുർബാന അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, 11ന് ആശീർവാദം, കൈമുത്ത്, നേർച്ചവിളന്പ് കൊടിയിറക്ക്.
റിപ്പോർട്ട്: ഷിബി പോൾ