യുകെയിലെ നിരവധി കലാപ്രതിഭകൾ അണിനിരക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019 അവാർഡ് നൈറ്റ് മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മയുടെ ഏറ്റവും വലിയതും ആകർഷണം നിറഞ്ഞതുമായ പരിപാടിയായിരിക്കും. യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്.
യുകെയിലും യൂറോപ്പിലെ വിവിധ വേദികളിൽ 2010 മുതൽ മാന്ത്രിക പരിപാടികൾ അവതരിപ്പിച്ചു വരുന്ന പ്രശസ്ത മാന്ത്രികൻ മുതുകാടിന്റെ ശിഷ്യൻ കൂടിയായ മാർവിൻ ബിനോ ഡൽഹിയിൽ മുതുകാടിന്റെ മാജിക് അക്കാദമിയിൽ നിന്നുമാണ് മാന്ത്രിക വിദ്യ സ്വന്തമാക്കിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ്.
യുക്മ ഫെസ്റ്റ് വേദിയിലെത്തുന്ന മറ്റൊരു അനുഗ്രഹീത കലാകാരന്മാരായ എറണാകുളം രാമമംഗലം സ്വദേശിയായ അശോക് ഗോവിന്ദ് തിരുവനന്തപുരം എംജി കോളേജിൽ വിദ്യാർഥിയായിരിക്കെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി വിജയിയായിയാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് ദിലീപ് കലാഭവൻ, സന്തോഷ് കലാഭവൻ, പ്രദീപ് പള്ളുരുത്തി തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ച മികച്ച പ്രതിഭയാണ്.
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും സോളോ പിയാനോയിൽ ഗ്രേഡ് 8 ലെവൽ നേടിയ അതുല്യ പ്രതിഭയാണ് റെഞ്ജു ജോർജ്. എറണാകുളം അങ്കമാലി സ്വദേശിയായ രെഞ്ജു ജോർജ് തന്റെ സ്വന്തം ബാൻഡായ ന്ധകോക്ടെയിൽ മ്യൂസിക് ബാൻഡു ന്ധ മായി ദുബായ്, അബുദാബി, മലേഷ്യ, ദോഹ, സിംഗപ്പൂർ ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു ശ്രദ്ധ നേടിയ വ്യക്തിയാണ്. യുകെയിലെ തേംസ് വാലി യൂണിവേഴ്സിറ്റിയിൽ നിന്നും ടീച്ചിംഗ് ഡിപ്ലോമ ബിരുദധാരിയാണ് രെഞ്ജു ജോർജ്.
രാവിലെ 10ന് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 വരെ നീളും. കാണികൾക്ക് മനസ് നിറയെ സന്തോഷിച്ചാനന്ദിക്കുവാൻ പറ്റുന്ന തരത്തിൽ ഒരു മുഴുദിന പരിപാടിയായിട്ടാരിക്കും യുക്മ ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവേശനം സൗജന്യമായ യുക്മ ഫെസ്റ്റിൽ ഒട്ടേറെ മികച്ച പരിപാടികൾ വേദിയിലെത്തും. യുക്മ സാംസ്കാരിക വേദി ജനറൽ കണ്വീനർ ഡോ. സിബി വേകത്താനം കഥയും സംവിധാനവും നിർവഹിക്കുന്ന ട്രാഫോർഡ് കലാസമിതി അവതരിപ്പിക്കുന്ന ന്ധസിഗററ്റ്കൂട്ന്ധ എന്ന നാടകവും അവാർഡ് നൈറ്റിന് മാറ്റ് കൂട്ടും. യുക്മ യൂത്ത് അക്കാദമിക്ക് അവാർഡിനുള്ള അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി ആറിനു അവസാനിക്കും.
കഴിഞ്ഞ അധ്യയന വർഷത്തെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന യുക്മ യൂത്ത് അക്കാദമിക് അവാർഡിനായുള്ള അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 6 ന് ആയിരിക്കുമെന്ന് യുക്മ യൂത്ത് കോഡിനേറ്റർമാരായ ഡോ.ബിജു. പെരിങ്ങത്തറയും ഡോ. ദീപാ ജേക്കബും അറിയിച്ചു.
യുക്മ യൂത്ത് ഏർപ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാർഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകർ തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ ൗൗസാമളലെമേംമൃറെ@ഴാമശഹ.രീാ എന്ന ഇ മെയിലിലോ, തന്പി ജോസിന്റെ 07576983141 എന്ന വാട്സ് ആപ്പ് നന്പറിലോ അയക്കുക.
യുക്മ യൂത്ത് അക്കാദിക് അവാർഡിന് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ജനുവരി 6 ഞായറാഴ്ചയാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികൾ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുന്നതാണ്.
അവാർഡുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:
ഡോ.ബിജു പെരിങ്ങത്തറ -07904785565
ഡോ. ദീപാ ജേക്കബ് 07792763067
തന്പി ജോസ് 07576983141
ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് യുകെയിലെ പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസസ് സ്പോപോണ്സർ ചെയ്യുന്ന യുക്മ യു ഗ്രാൻറിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ടൊയോട്ടോ ഐഗോ കാറും, നിരവധി സ്വർണനാണയങ്ങളുമാണ്. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുണമെന്ന് യുക്മ യു ഗ്രാൻറിന്റെ ചുമതലയുള്ള നാഷണൽ ട്രഷറർ അലക്സ് വർഗീസ്, ജോയിൻറ് ട്രഷറർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.
യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:
അലക്സ് വർഗീസ് (ജനറൽ കണ്വീനർ) 07985641921
സിന്ധു ഉണ്ണി 07979123615
ഷീജോ വർഗീസ് 07852931287.
റിപ്പോർട്ട്: അലക്സ് വർഗീസ്