ഫ്രാങ്ക്ഫർട്ട്: കഴിഞ്ഞ ഡിസംബർ 30ന് നിര്യാതനായ മാത്യു കൂട്ടക്കരയുടെ സംസ്കാരം ജനുവരി 10 വ്യാഴാഴ്ച ബാഡ്ഫിൽബൽ സെമിത്തേരിയിൽ നടക്കപ്പെടും. വ്യാഴാഴ്ച രാവിലെ 10.30 ന് ബാഡ്ഫിൽബെൽ സെന്റ് നിക്കോളാവൂസ് പള്ളിയിൽ വി. കുർബാനയും 12.30 ന് സംസ്കാരവും നടക്കും. തുടർന്ന് കുൾട്ടൂർ ആന്റ് സ്പോർട്ട് ഫോറം ഹാൾ, ബാഡ്ഫിൽബെൽ ഡോർട്ടർവൈലർ പ്ലാറ്റ്സ്, 61118 ബാഡ്വിബെലിൽ ഒന്നിച്ച് കൂടി അനുസ്മരണത്തിനുശേഷം പിരിയും.
മാതണ്ടകൂട്ടക്കരയുടെ സംസ്കാരത്തിന് പൂക്കൾ വാങ്ങി കബറിടത്തിൽ വയ്ക്കുന്നതിന് പകരം അതിന് മുടക്കുന്ന പണം കേരളത്തിൽ ഇക്കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതർക്ക് സംഭാവന നൽകാൻ കുടുബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു. ഇതിനുള്ള സൗകരം ആന്റ് സ്പോർട്ട് ഫോറം ഹാളിൽ ഉണ്ടായിരിക്കും.
Kirche Addresse: Schulstraße 6, 61118 Bad Vilbel
Friedhof Addresse: Lehnfurther Weg 20, 61118 Bad Vilbel
റിപ്പോർട്ട്: ജോർജ് ജോണ്
മാത്യു കൂട്ടക്കരയുടെ സംസ്കാരം ജനുവരി 10ന്
07:57 PM Jan 03, 2019 | Deepika.com