ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിർദ്ധന കുടുംബത്തിന് ഭവനം നിർമിച്ചു നൽകി.
സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക് 2019 ജനുവരി 2ന് താക്കോൽ ദാനം കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാം നിർവഹിച്ചു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വികാരി ഫാ. കുര്യാക്കോസ് മാണി, റ്റി. ജോർജ് കോർഎപ്പിസ്കോപ്പ, ഡൽഹി യുവജനപ്രസ്ഥനം സെക്രട്ടറി അഡ്വ. റോബിൻ രാജു, കത്തീഡ്രൽ യൂണിറ്റ് സെക്രട്ടറി ലിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ സെപ്റ്റംബർ 30 ന് ആരംഭിച്ച നിർമാണം എട്ടു ലക്ഷം രൂപ ചിലവഴിച്ച മൂന്നു മാസത്തിനുള്ളിൽ കുടുംബത്തിന് കൈമാറി. ഹോസ്ഖാസ് കത്തീഡ്രൽ നിന്ന് ഇരുപത്തിയഞ്ചോളം പേര് ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോജി വഴുവടി