ഫിലഡൽഫിയ: ഫിലഡൽഫയായിലെ കലാ സാംസ്കാരിക സംഘടനയായ പന്പ മലയാളി അസോസിയേഷൻ ലോകമെന്പാടുമുള്ള മലയാളികളോടും മറ്റു സുമനസുകളോടുമൊപ്പം പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായുള്ള ഉദ്യമങ്ങളിൽ പങ്കുച്ചേർന്നു.
പന്പ സമാഹരിച്ച തുകയിൽ നിന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് തിരിച്ചെത്തിയവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാങ്ങി നൽകാൻ പന്പയുടെ അംങ്ങൾക്ക് നേരിട്ടറയാവുന്നവരും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരുമായ ആറു കുടുംബങ്ങളെ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പുലിയൂർ, എടത്വ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, എറണാകുളം ജില്ലയിൽ മുവാറ്റുപുഴ എന്നീ സ്ഥലങ്ങളിലാണ് പന്പയുടെ സഹായം എത്തിയത്.
.
പന്പ തുടങ്ങിവച്ച ഈ സംരഭത്തിന് പന്പയുടെ എക്സികനട്ടീവ് കമ്മറ്റി അംഗങ്ങളും വിമൻസ് ഫോറവും, അഭ്യുദയകാംഷികളും നിർലോഭമായ സഹകരണമാണ് നൽകിയത്.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ