+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രിസ്‌കോയില്‍ ചെന്നായയുടെ ആക്രമണത്തിനെതിരേ മുന്നറിയിപ്പ്

ഫ്രിസ്‌ക്കൊ (ഡാളസ്): എല്‍ഡറാഡൊ, ഫ്രിസ്റ്റണ്‍ പ്രദേശങ്ങളില്‍ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികള്‍ക്കു നേരെ വീണ്ടും െചന്നായയുടെ (coyote) ആക്രമണം. തിങ്കളാഴാചയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ടു യുവതികള
ഫ്രിസ്‌കോയില്‍ ചെന്നായയുടെ ആക്രമണത്തിനെതിരേ മുന്നറിയിപ്പ്
ഫ്രിസ്‌ക്കൊ (ഡാളസ്): എല്‍ഡറാഡൊ, ഫ്രിസ്റ്റണ്‍ പ്രദേശങ്ങളില്‍ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികള്‍ക്കു നേരെ വീണ്ടും െചന്നായയുടെ (coyote) ആക്രമണം. തിങ്കളാഴാചയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ടു യുവതികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറിലും, ഒക്ടോബറിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.

നവംബര്‍ 11 നു നടക്കാനിറങ്ങിയ മറ്റൊരു യുവതിക്കു നേരെ കുതിച്ചു ചാടിയ ചെന്നായ അതുവഴി വന്ന പോലീസ് വാഹനം ഉച്ചത്തില്‍ ഹോണടിച്ചു ഓടിച്ചതായി പൊലീസ് പറയുന്നു. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ അക്രമിക്കുന്നതിനായി ഓടിയെത്തുന്നത്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ തുടര്‍ന്നു പൊലീസും അനിമല്‍ കണ്‍ട്രോള്‍ ഓഫിസേഴ്‌സും ഈ പ്രദേശങ്ങളില്‍ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.

സമീപവാസികളുടെ ശ്രദ്ധ പൊലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. ചെന്നായയെ കണ്ടെത്തുകയാണെങ്കില്‍ ഉടനെ പൊലീസിനെയോ ആനിമല്‍ കണ്‍ട്രോള്‍ ഓഫിസര്‍മാരേയോ വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍