+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു

കല്‍ബ: ദേശീയ ദിനത്തിന്റെ ഭാഗമായി കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കല്‍ബ യുണിറ്റ് 2018 ഡിസംബര്‍ 14ന് ബ്രീസ് മൊട്ടല്‍ കല്‍ബയില്‍ വെച്ച് വലിയ ജനപങ്കാളിതത്തില്‍ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു .പ്രസിഡന്റ ഉമ
കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു
കല്‍ബ: ദേശീയ ദിനത്തിന്റെ ഭാഗമായി കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കല്‍ബ യുണിറ്റ് 2018 ഡിസംബര്‍ 14ന് ബ്രീസ് മൊട്ടല്‍ കല്‍ബയില്‍ വെച്ച് വലിയ ജനപങ്കാളിതത്തില്‍ സംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു .പ്രസിഡന്റ ഉമ്മറിന്റെ അധ്യക്ഷതയില്‍ ലോക കേരള സഭാീഗം സൈമണ്‍ സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി.

പൊതു സമ്മേളനത്തില്‍ സി.സി.സെക്രട്ടറി എം.എം.എ.റഷീദ്, സി.സി.പ്രസിഡന്റ് സി.കെ.ലാല്‍, സി.സി. വനിതകണ്‍വീനര്‍ സുഭ രവി , ഫുജൈറ യൂണിറ്റ് വനിതാ കണ്‍വീനര്‍ ബിജി സുരേഷ്, കല്‍ബ യുണിറ്റ് വനിത കണ്‍വീനര്‍ ഷാഹിദ അസീസ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. യൂണിറ്റ് സെക്രട്ടറിപ്രമോദ് സ്വാഗതവും,യുണിറ്റ് അംഗം നിയാസ് നന്ദിയും രേഖപ്പെടുത്തി.

പ്രവാസ ജീവിതംഅവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.കെ.ലാലിന് യാത്ര അയപ്പ് നല്‍കി .പിന്നിട് കുട്ടികളുടെ കലാപരിപാടിയും മാജിക്ക് ഷോയും നടന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രമോദ് 052 2662143 രാജീവ് 055 9736004