ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മെഗൻ മാർക്കിളുമായുള്ള വഴക്ക് തീർക്കാൻ എലിസബത്ത് രാജ്ഞിയുടെ സഹായം തേടി മെഗന്റെ പിതാവ് തോമസ് മാർക്കിൾ. മാസങ്ങളായി മകളുമായി യാതൊരു ബന്ധവുമില്ലെന്നും സന്ദേശങ്ങൾ അയച്ചാൽ മറുപടി ലഭിക്കാറില്ലെന്നും തോമസ് മാർക്കിൾ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നതിനാൽ മേയിൽ നടന്ന ഹാരി-മെഗൻ വിവാഹത്തിൽ തോമസ് പങ്കെടുത്തിരുന്നില്ല.
രാജകുടുംബവും സാധാരണ കുടുംബവും എല്ലാം ഒരേ പോലെയാണെന്നും കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ബന്ധമുണ്ടായിരിക്കണമെന്നും തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ രാജ്ഞി ചെയ്യുന്ന ഏതു കാര്യവും സ്വാഗതം ചെയ്യും. മെഗന് പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ടെന്നും തോമസ് പറഞ്ഞു.
കുടുംബവഴക്കു തീർക്കാൻ രാജ്ഞിയുടെ സഹായം തേടി മെഗന്റെ പിതാവ്
02:34 AM Dec 18, 2018 | Deepika.com