ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ പോ​ർ​സി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

11:18 PM Dec 17, 2018 | Deepika.com
കൊ​ളോ​ണ്‍: പോ​ർ​സി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ഡി​സം​ബ​ർ 15ന് ​ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് കൊ​ളോ​ണ്‍ പോ​ർ​സി​ലെ അ​ല​ക്സി​യാ​ന​ർ ആ​ശു​പ​ത്രി ക​പ്പേ​ള​യി​ൽ ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി​കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്നു ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മേ​രി​ക്കു​ട്ടി തോ​മ​സ് ഈ​വ​ർ​ഷ​ത്തെ കു​ടും​ബ സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്മ​സ് അ​വ​ത​ര​ണം, ക്രി​സ്മ​സ് സ​ന്ദേ​ശം, ക​രോ​ൾ ഗാ​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​സ്മ​സ് ഫാ​ദ​ർ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.


ഗ്രി​ഗ​റി മേ​ട​യി​ൽ കൃ​ത​ജ്ഞ​ത​യും പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. സു​നു ചാ​ക്കോ​ച്ച​ൻ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു. കേ​ര​ള​ത്ത​നി​മ​യി​ൽ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ക്രി​സ്മ​സ് വി​രു​ന്നോ​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് കു​ടും​ബ​സം​ഗ​മം സ​മാ​പി​ച്ചു. 2018റ​ല​ര​ല18​രീ​ഹീി​ല​ബ​രൃ​ശൊ​മെ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ൽ