ലണ്ടൻ: ക്രിസ്മസിനെ വരവേൽക്കാൻ ലണ്ടനിലെ ഫാ. സെബാസ്റ്റ്യൻ ചാമക്കാല രചനയും സംഗീതവും നിർവഹിച്ച ഫ്ളവേഴ്സ് ടോപ് സിംഗർ ഗായിക അലീനിയ സെബാസ്റ്റ്യൻ പാടിയ അതിമനോഹര ഗാനം യു ട്യൂബിൽ റിലീസ് ചെയ്തു.
നിഷ്കളങ്കമായ ആലാപന ശൈലിയിലൂടെ ലോകമെന്പാടുമുള്ള മലയാളികളുടെ ഹൃദയം കവർന്ന അലീനിയ പാടിയ ഈ വർഷത്തെ ഏക ക്രിസ്മസ് ഗാനം എന്ന പ്രത്യേകതയും ഗാനത്തിനുണ്ട് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആരാധന സംഗീതത്തിന്റെ ചുമതല വഹിക്കുകയും ലണ്ടൻ റീജയണൽ കോഡിനേറ്ററായി ശുശ്രൂഷ ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ ചാമക്കാലയാണ് ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ക്രിസ്മസ് രാത്രിയിൽ ദേവാലയങ്ങളിൽ ആലപിക്കാവുന്ന രീതിയിലും ക്രിസ്മസ് ആഘോഷ പരിപാടികളിൽ ആലപിക്കാവുന്ന രീതിയിലും ലളിതമായ ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നതിനാൽ ഈ ക്രിസ്മസ് കാലത്തെ സൂപ്പർഹിറ്റായി ഈ ഗാനം മാറുമെന്നുറപ്പ് .
https://youtu.be/rtpfGBC-qDo
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ രചനയിൽ കൊച്ചുഗായിക അലീനിയ പാടിയ ക്രിസ്മസ് ഗാനം വൈറലാകുന്നു
10:10 PM Dec 17, 2018 | Deepika.com