കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ (ഐഎകെ) ഈ വർഷത്തെ ക്രിസ്മസ്, പുതു വത്സര ആഘോഷം വരുന്ന ജനുവരി 12 ശനിയാഴ്ച വൈകിട്ട് 4 മുതൽ വിവിധ കലാപരിപാടികളോടെ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് സുനിൽ കുമാർ ജനറൽ സെക്രട്ടറി ജോസ് തോമസ് എന്നിവർ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഫ്ളയർ പ്രകാശനം നടത്തി.
37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്ഥാപക പ്രസിഡന്റും സംഘടനയുടെ മുതിർന്ന നേതാവുമായ ജോയ് മുണ്ടക്കാടിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പും ഈ പരിപാടിയിൽ വച്ചു നടത്തപ്പെടുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ