കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു. കൊല്ലം ജില്ലാ പ്രവാസി സമാജം ’ ജനുവരി 18നു അബാസിയ ഓർമ്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്, പുതുവത്സര ആഘോഷ പോസ്റ്റർ കുവൈറ്റ് ഷെറാട്ടണ്‍ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിദ്ധ സിനിമ താരവും മുൻമന്ത്രിയും പത്തനാപുരം എംഎൽഎയുമായ ഗണേഷ് കുമാർ പ്രസിഡന്റ് സലിംരാജിന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തന്പി ലൂക്കോസ്, സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, അൻസാർ കുളത്തൂപ്പുഴ, ജോ: കണ്‍വീനർ രതീഷ് രവി എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ