വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ന്ധകേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണ്‍(കെഎജിഡബ്യു) 2019 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തത്.
ഭാരവാഹികളായി നിറാർ കുന്നത്ത് ബഷീർ (പ്രസിഡന്റ്), മധു നന്പ്യാർ (വൈസ് പ്രസിഡന്റ്), മനു സോമകുമാർ (സെക്രട്ടറി), നാരായണൻ വളപ്പിൽ (ജോ. സെക്രട്ടറി), ഷാമിലി അഹമ്മദ് (ട്രഷറർ), അനിത പ്രദീപ് (ജോ. ട്രഷറർ), പെൻസ് ജേക്കബ്, സാജു തോമസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. കൂടാതെ വനിതാ, കല, സാംസ്കാരിക പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കല സാംസ്കാരിക പ്രവർത്തങ്ങളോടൊപ്പം, അമേരിക്കയിലെ മലയാളി യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുതകുന്ന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടു പ്രവർത്തിക്കുമെന്നു പ്രസിഡന്റ് ആമുഖ സംഭാഷണത്തിൽ സൂചിപ്പിച്ചു.
റിപ്പോർട്ട്: ഹമീദ് അലി