മിനിയാപ്പോളിസ്: കേരള ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ(കെഎച്ച്എംഎൻ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2019 ജനുവരി മുതൽ രണ്ടു വർഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. കെഎച്ച്എംഎൻ ഭാരവാഹികളായി സുരേഷ് നായർ(പ്രസിഡന്റ്), ഉഷ നാരായണൻ(വൈസ് പ്രസിഡന്റ്), സുരേഷ് തെക്കോട്ട്(സെക്രട്ടറി), പ്രേം ശങ്കർ(ജോയിന്റ് സെക്രട്ടറി), രാജേഷ് നായർ(ട്രഷറർ), ശ്രീജ മനോജ്(മെന്പർഷിപ്പ് ഡയറക്ടർ), വിനോദ് നായർ(യൂത്ത് ആക്ടിവിറ്റി ഡയറക്ടർ), ലക്ഷമി ജോഷ്(വനിതാ വിഭാഗം ഡയറക്ടർ), അനിൽ പണിക്കർ( ചാരിറ്റി ഡയറക്ടർ) എന്നിവരെ തെരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടുവർഷമായി മിനസോട്ടയിൽ പ്രവർത്തിച്ചുവരുന്ന കെഎച്ച്എംഎൻ ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഹൈന്ദവ ആഘോഷങ്ങളും നടത്തി. പുതുവർഷം മുതൽ പ്രവർത്തനമേഖല വിപുലപ്പെടുത്താനും യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഹിന്ദു ആചാരനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ക്ലാസുകളും മറ്റും നടത്താനും തീരുമാനിച്ചു.
റിപ്പോർട്ട്: സുരേഷ് നായർ