+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഹമ്മദ് നബിയെ അറിയുക വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഫഹാഹീല്‍ : കേരള ഇസ്ലാമിക് ഗ്രൂപ് (കെഐജി) ഫഹാഹീല്‍ ഏരിയ പ്രഫ . കെ എസ് രാമകൃഷ്ണറാവു രചിച്ച മുഹമ്മദ് മഹാനായ പ്രവാചകന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള
മുഹമ്മദ് നബിയെ അറിയുക വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഫഹാഹീല്‍ : കേരള ഇസ്ലാമിക് ഗ്രൂപ് (കെഐജി) ഫഹാഹീല്‍ ഏരിയ പ്രഫ . കെ എസ് രാമകൃഷ്ണറാവു രചിച്ച മുഹമ്മദ് മഹാനായ പ്രവാചകന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോസഫ് ഇ വി ഒന്നാം സമ്മാനം കരസ്ഥമാക്കി. ഗോപേഷ് അത്തോടി, റോസമ്മ ജോസഫ് എന്നിവര്‍ രണ്ടാം സമ്മാനവും , സുരേഷ് ടി കുര്യന്‍ , രമേശ് നമ്പ്യാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ മൂന്നാം സമ്മാനവും നേടി. നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു .

ഓണ്‍ലൈന്‍ വഴിയും അല്ലാതെയും നടന്ന മത്സരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. സഹോദര സമുദായങ്ങള്‍ക്ക് പ്രവാചകനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. ഞാന്‍ അറിഞ്ഞ പ്രവാചകന്‍ എന്ന പേരില്‍ ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെഐജി ഈസ്റ്റ് മേഖല എക്‌സിക്യൂട്ടീവ് അംഗം നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കവിയും ഗാന രചയിതാവുമായ ശ്രീ. സുനില്‍ കുമാര്‍ മേഴത്തൂര്‍, പ്രവാസി എഴുത്തുകാരനും സൗഹൃദവേദി ഫഹാഹീല്‍ എക്‌സിക്യൂട്ടീവ് സംഗവുമായ ശ്രീ. പ്രേമന്‍ ഇല്ലത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഷെറിന്‍ മാത്യു, ദിന ചന്ദ്രന്‍, മോനിക്കുട്ടന്‍, ജോസഫ് ഇ.വി, ബാബു രാജന്‍ എന്നിവര്‍ താന്‍ പഠിച്ച പ്രവാചകനെകുറിച്ച് അവരുടെ അനുഭവങ്ങള്‍ സദസ്യരുമായി പങ്കുവെച്ചു. ഫഹാഹീല്‍ ഏരിയ വൈസ് പ്രെസിഡന്റ് നൗഫല്‍ കെ.പി. അധ്യക്ഷത വഹിച്ചു. ഖിറാഅത് അബ്ദുല്‍ റഹ്മാന്‍. ഗഫൂര്‍ എം.കെ തൃത്താല സ്വാഗതവും , സെക്രട്ടറി റഹീം കെ.വി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍