+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് കാ​പി​റ്റോ​ൾ, സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത് ലൈ​വ് നാ​റ്റി​വി​റ്റി സീ​ൻ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷി​ക ലൈ​വ് നാ​റ്റി​വി​റ്റി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ ഡി​സം​ബ​ർ 12 ബു​ധ​നാ​ഴ്ച, യു​എ​സ് സു​പ്രീം കോ​ട​തി, യു​എ​സ് കാ​പ്പി​
യു​എ​സ് കാ​പി​റ്റോ​ൾ, സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത് ലൈ​വ് നാ​റ്റി​വി​റ്റി സീ​ൻ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷി​ക ലൈ​വ് നാ​റ്റി​വി​റ്റി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ൾ ഡി​സം​ബ​ർ 12 ബു​ധ​നാ​ഴ്ച, യു​എ​സ് സു​പ്രീം കോ​ട​തി, യു​എ​സ് കാ​പ്പി​റ്റോ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ജീ​വ​നു​ള്ള ഒ​ട്ട​കം, ക​ഴു​ത, ആ​ട് എ​ന്നീ മൃ​ഗ​ങ്ങ​ളേ​യും രാ​ജാ​ക്ക·ാ​ർ, ആ​ട്ടി​ട​യ​ർ, മ​റി​യം, ജോ​സ​ഫ്, ഉ​ണ്ണി​യേ​ശു എ​ന്നി​വ​രേ​യും അ​ണി​നി​ര​ത്തി ലൈ​വ് നാ​റ്റി​വി​റ്റി സീ​ൻ ത​യാ​റാ​ക്കി​യ​ത് ജ​ന​ശ്ര​ദ്ധ​യും മാ​ധ്യ​മ ശ്ര​ദ്ധ​യും പി​ടി​ച്ചെ​ടു​ത്തു.

ക്രി​സ്മ​സി​ന്‍റെ യ​ഥാ​ർ​ത്ഥ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ൽ, മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് ഇ​ങ്ങ​നെ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ക്രി​സ്ത്യ​ൻ ഡി​ഫ​ൻ​സ് കൊ​യ​ലേ​ഷ​ൻ റ​വ. പാ​ട്രി​ക് മ​ഹോ​നി പ​റ​ഞ്ഞു.

ലൈ​വ് നാ​റ്റി​വി​റ്റി സീ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​ട​തി ചു​റ്റി ഫെ​യ്ത്ത് ആ​ന്‍റ് ലി​ബ​ർ​ട്ടി ഓ​ഫി​സി​നു മു​ൻ​വ​ശം സ​മാ​പി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ മു​ൻ​വ​ശ​ത്തു ഒ ​ഹോ​ളി നൈ​റ്റ് എ​ന്ന ഗാ​ന​വും സം​ഘം ആ​ല​പി​ച്ചു. നാം ​ന​മു​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന സ്വാ​ത​ന്ത്യം ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ അ​തു ന​മു​ക്ക് ന​ഷ്ട​പ്പെ​ടും. ലി​ബ​ർ​ട്ടി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ മാ​റ്റ് സ്റ്റാ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ