ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ മതവർഗീയജാതി ചിന്താഗതികൾക്കതീതമായി 2008 ഓഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷൻ(പിഎംഎഫ്) ജനുവരി 6നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുന്പാശേരി സാജ് എർത്തു റിസോർട്ട് അണിഞ്ഞൊരുങ്ങുന്നു.
അന്യരാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്നങ്ങൾ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവഴിക്കുകയും കേരളത്തിന്റെ സാന്പത്തിക വളർച്ചയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷൻ നിരവധി കർമ്മ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ വോളണ്ടീയർമാർ ഇവരെ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിവരുന്നു.
പ്രാപ്തിയും, സത്യസന്ധതയും നിസ്വാർത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകർ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കയിൽ നിന്നുള്ള ഡോ. ജോസ് കാനാട്ട് സംഘടനയുടെ അഡ്വൈസറി ബോർഡ് ചെയർമാനായും പി.പി. ചെറിയാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗമായും സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും ബഹറിനിൽ നിന്നുള്ള ജോണ്‍ ഫിലിപ്പ് സെക്രട്ടറിയായും നൗഫൽ മടത്തറ ട്രഷറായും പ്രവർത്തിക്കുന്നു.
1992 മുതൽ ഓസ്ട്രിയയിൽ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങൾക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കൽ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോർഡിനേറ്റർ.
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് മാത്യു പനച്ചിക്കൽ(ഗ്ലോബൽ കോർഡിനേറ്റർ): (91)9656012399; (91)9747409309(ഇന്ത്യ)
ജിഷിന് പാലത്തിങ്കൽ (കണ്‍വീനർ):(91) 9995321010 (ഇൻഡ്യ)
ബേബി മാത്യു എ ലക്കാട്ടു: (91)9656792467 (ഇൻഡ്യ)
റിപ്പോർട്ട്: ജീമോൻ റാന്നി