വാഷിംഗ്ടണ്‍ ഡിസി: ഇന്റർനാഷനൽ റിലിജിയസ് ഫ്രീഡം യുഎസ് കമ്മിഷനിൽ ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് അറ്റോർണി അരുണിമ ഭാർഗവയെ നിയമിച്ചതായി ഹൗസ് സ്പീക്കർ നാൻസി പെലോസി അറിയിച്ചു. അരുണിമയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്റർ നാഷനൽ റിലിജിയസ് ഫ്രീഡം ചെയർ ടെൻസിൽ ഡോർജി പറഞ്ഞു. കമ്മീഷന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും അരുണയുടെ നിയമനം പ്രയോജനപ്പെടുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും, അതിന് അവർക്കാവശ്യമായ നിയമോപദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഏൻതം ഓഫ് യുഎസ് എന്ന സംഘടനയുടെ സ്ഥാപകയാണ് അരുണ ഭാർഗവ.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ ഇവർ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷൻ എജ്യുക്കേഷനൽ ഓപ്പർച്ച്യൂണിറ്റീസ് വിഭാഗത്തിന്റെ അധ്യക്ഷയായിരുന്നു. ജസ്റ്റീസ് ഡിപ്പാർട്ട്മെന്റിൽ വരുന്നതിനു മുന്‍പ് എജ്യുക്കേഷൻ പ്രാക്ടീസ് ഡയറക്ടറായിരുന്നു.
റിപ്പോർട്ട് : പി.പി. ചെറിയാൻ