മലപ്പുറം: കേരളജനതയ്ക്കുള്ള ഫോമയുടെ സമ്മാനമായ ഫോമാ വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടമായ മലപ്പുറം വില്ലേജ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഫോമാ ഭാരവാഹികൾ അറിയിച്ചു. ഫോമയുടെ നാഷണൽ കമ്മറ്റി അംഗമായ നോയൽ മാത്യുവാണ് മലപ്പുറത്ത് ഒരേക്കർ സ്ഥലം വാഗ്ദാനം ചെയ്തിട്ടുള്ളത്. ഫോമാ വീടുകൾ പണിയുകയാണെങ്കിൽ തന്റെ ഒരേക്കർ സ്ഥലം വാഗ്ദാനം ചെയ്ത പ്രഖ്യാപനത്തെ ഹർഷാരവത്തോടെ കൂടിയാണ് കേരളത്തെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾ വരവേറ്റത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോമയും കേരളത്തിലുള്ള തണൽ എന്ന സംഘടനയുമായി യോജിച്ച ഈ സ്ഥലത്ത് നാലു വീടുകൾ പണിയുന്ന ഒരു കരാറിൽ എത്തിച്ചേരുകയും ചെയ്തു.
ഈ സ്ഥലത്ത് വീടുകൾ പണിയുന്നതിനായി ഫോമാ കമ്മിറ്റിയിടൊപ്പം അനിയൻ ജോർജ്, ജോസഫ് ഒൗസോ എന്നിവരുടെയും പ്രവർത്തനങ്ങളുടെ ഭാഗമായി ഫോമയുടെ അംഗ സംഘടന കേരള അസോസിയേഷൻ ഓഫ് ന്യൂജോഴ്സി, കേരള അസോസിയേഷൻ ഓഫ് പാംബീച്ച്, ജാക്സണ്‍വിൽ മലയാളി അസോസിയേഷൻ, മയാമി മലയാളി അസോസിയേഷൻ എന്നീ സംഘടനകൾ മുന്നോട്ടുവരികയും നാലു വീടുകൾ പണിയുന്നതിനുള്ള സാന്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ സ്ഥലത്തു വീണു പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ ചുക്കാൻ പിടിച്ചതിനു ഫോമായോടുള്ള പ്രത്യേക നന്ദി നോയൽ മാത്യു അറിയിച്ചു.
പ്രളയത്തിൽ വീടു നഷ്ട്ടപെട്ട നാലു കുടുംബങ്ങൾക്കു അവരുടെ പേരിലേക്ക് സ്ഥലം കൈമാറ്റം ചെയ്തതിനു ശേഷം പ്രസ്തുത സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ,് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളുമായി ആലോചിച്ചു ജോലികൾ തുടങ്ങുന്നതിനുള്ള തീയതി നിശ്ചയിക്കുകയും ഉദ്ഘാടനവും മറ്റ് കർമ്മപരിപാടികളുമായി മുന്നോട്ടു പോകുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. മലപ്പുറം വില്ലേജ് പ്രോജക്ടിന്റെ കർമ്മപരിപാടികൾ ഏകോപിപ്പിക്കുന്നതിനായി സണ്‍ഷൈൻ വൈസ് പ്രസിഡന്റ് ബിജു തോണികടവിലിന്റെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിക്കുന്നതാണ് കമ്മിറ്റി അറിയിച്ചു.
മഴയും വെള്ളപ്പൊക്കവും മറ്റു കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ നിമിത്തം വളരെയധികം ബുദ്ധിമുട്ടിലായ കേരളജനതയ്ക്ക് ഫോമായുടെ സമ്മാനമായ വില്ലേജ് പദ്ധതിയുടെ ആദ്യ സംരംഭം മലപ്പുറത്ത് ഈ വർഷം തുടക്കം കുറിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡണ്ട് ഫിലിപ് ചാമത്തിൽ, സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസെന്റ് ബോസ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ് , ജോയിൻ ട്രഷറാർ ജയിൻ കണ്ണച്ചാൻപറന്പിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്