+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അജിന്‍ ആന്റണിക്ക് ന്യുസിറ്റി ലൈബ്രറി ട്രസ്റ്റിയായി രണ്ടാം തവണയും ഉജ്വല വിജയം

ന്യൂസിറ്റി, ന്യൂയോര്‍ക്ക്: രണ്ടാം വട്ടവും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമുയര്‍ത്തി ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിന്‍ ആന്റണി വിജയിച്ചു. ഇലക്ഷന്‍ നടന്ന മുന്നു സീറ്റുകളില്‍ഏറ്റവും കൂടുതല്‍വ
അജിന്‍ ആന്റണിക്ക് ന്യുസിറ്റി ലൈബ്രറി ട്രസ്റ്റിയായി രണ്ടാം തവണയും ഉജ്വല വിജയം
ന്യൂസിറ്റി, ന്യൂയോര്‍ക്ക്: രണ്ടാം വട്ടവും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമുയര്‍ത്തി ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി 25കാരനായ അജിന്‍ ആന്റണി വിജയിച്ചു. ഇലക്ഷന്‍ നടന്ന മുന്നു സീറ്റുകളില്‍ഏറ്റവും കൂടുതല്‍വോട്ട് നേടിയാണു വിജയമെന്നതും ശ്രദ്ധേയമായി. മൂന്നു വര്‍ഷമാണു കാലാവധി. ഒന്‍പതംഗ ട്രസ്റ്റി ബോര്‍ഡിലെ മൂന്നു സീറ്റുകളിലേക്കായിരുന്നു ഇലക്ഷന്‍. നാലു പേര്‍ മല്‍സരിച്ചു.

നേരത്തെ ടോം നൈനാന്‍, പോള്‍ കറുകപ്പള്ളില്‍, ഡോ. ആനി പോള്‍ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗങ്ങളായിരുന്നു. ടോം നൈനാനും ആനി പോളും ബോര്‍ഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവര്‍ രംഗം വിട്ടത്.

വലിയ ഭാവി പ്രതീക്ഷിക്കുന്ന അജിന്‍ അടുത്ത വര്‍ഷം റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്ററായി മല്‍സരിക്കാന്‍ തയാറെടുക്കുന്നു. ക്രിമിനല്‍ ലോ വിദ്യാര്‍ത്ഥിയായ അജിന്‍ തൃപ്പൂണിത്തുറ ഉദയമ്പേരൂര്‍ അറക്കതാഴത്ത് പോള്‍ (ചാള്‍സ്) ആന്റണിയുടേയും കരിമണ്ണൂര്‍ പനച്ചിക്കല്‍ കുടുംബാംഗം സിമിലിയുടേയും പുത്രനാണ്. സഹോദരി അഞ്ജു ആന്റണി വിദ്യാര്‍ഥിനി.

വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അജിന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോര്‍പറേഷന്‍, എ.പി പ്രോപ്പര്‍ട്ടീസ് എന്നിവയിലും വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കാല്‍ നൂറ്റാണ്ടോളമായി ചാള്‍സ് ബിസിനസ് രംഗത്ത് എത്തിയിട്ട്.

ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവര്‍ത്തിച്ചിട്ടുള്ള അജിന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പള്ളിയിലും സജീവമാണ്. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ പേരെ ലൈബ്രറിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതായിരിക്കും തന്റെ പ്രഥമ ചുമതലയെന്ന് അജിന്‍ പറഞ്ഞു.

1983ല്‍ തുടങ്ങിയ ലൈബ്രറിയുടെ വാര്‍ഷിക ബജറ്റ് 5.2 മില്യന്‍ഡോളറാണ്. ന്യൂസിറ്റി, യോങ്കേഴ്‌സ്, ബര്‍ഡോണിയ ഭാഗങ്ങളിലെ അരലക്ഷത്തോളം പേര്‍ക്ക് സേവനമെത്തിക്കുന്ന ലൈബ്രറിയില്‍ ഒന്നേമുക്കാല്‍ ലക്ഷം പുസ്തകങ്ങളുണ്ട്. ട്രസ്റ്റി ബോര്‍ഡ് ലൈബ്രറിയുടെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല. എന്നാല്‍ പ്രധാന തസ്തികകളിലെ നിയമനം, ബജറ്റ് തുക വിതരണം, മറ്റു നയപരമായ കാര്യങ്ങള്‍ എന്നിവയൊക്കെ ട്രസ്റ്റി ബോര്‍ഡാണ് നിര്‍വഹിക്കുന്നത്.

അജിന്റെ വിജയത്തില്‍ മുന്‍ ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്ജയിംസ് ഇളപുരയിടത്തില്‍ അഭിനനന്ദനം അറിയിച്ചു