കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കായികമേള കൈഫാൻ സ്റ്റേഡിയത്തിൽ നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി ട്രസ്റ്റ് ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബലൂണ്‍ പറത്തി ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തിൽ അമീർ മുഹമ്മദ് മുഖ്യാതിഥിയായി.
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിന്റെ നാലു ബ്രാഞ്ചുകളിൽനിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. അധ്യാപകരുടെ 100 മീറ്റർ ഓട്ടമത്സരവും നടത്തപ്പെട്ടു. കെനിയൻ അംബാസഡർ അലി അബ്ബാസ് സമാപന ദിവസം മുഖ്യാതിഥിയായി. പ്രോ വിഷൻ സ്പോർട്സ് മാനേജ്മെൻറ് സിഇഒ അഹ്മദ് അൽ ഹുസാമി, ദക്ഷിണാഫ്രിക്കൻ അംബാസഡർ സോലിസ ബോണ എന്നിവരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, രാജേഷ് നായർ, ഗംഗാധർ, ഷെർളി ഡെന്നിസ്, നാലു ബ്രാഞ്ചുകളിലെയും വൈസ് പ്രിൻസിപ്പൽമാർ എന്നിവരും പങ്കെടുത്തു. സിബിഎസ്ഇ ക്ലസ്റ്റർ മീറ്റിലെയും ദേശീയ മീറ്റിലെയും വിജയികൾ, കുവൈത്ത് ക്രിക്കറ്റ് ടീമിൽ ഇടം നേടിയവർ, മാഞ്ചസ്റ്ററിൽ ഫുട്ബാൾ പരിശീലനത്തിന് അവസരം ലഭിച്ച വിദ്യാർഥി അഫ്താബ് കല്ലൻ എന്നിവരെ ആദരിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ ിൃശ2018റലരല15രെവീീഹബാലലേ.ഷുഴ