ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോസ്മോ പോളിറ്റൻ ക്ലബിന്റെ രണ്ടാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളും ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കല സാംസകാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാൻ കോസ്മോ പോളിറ്റൻ ക്ലബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓണത്തിന് നടത്തിയ ചാരിറ്റി ഇവന്റിന്േറയും ഈ വരുന്ന ഡിസംബർ ഇരുപത്തിരണ്ടിനു നടത്തുന്ന ക്രിസ്മസ് കാരോളിന്റെയും വരുമാനം ഈ കുടുംബങ്ങൾക്ക് കേരളത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ചു ഡിസംബർ ഇരുപത്തി രണ്ടിന് ക്രിസ്മസ് കരോൾ നടത്തുന്നതായിരിക്കും.
ജനുവരി അഞ്ചിന് നടത്തുന്ന വാർഷികാഘോഷങ്ങൾ കലാസാംസാകാരിക രംഗത്തെ പ്രമുഖ വ്യക്തി ഉദ്ഘാടനം ചെയ്യും . പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് contact by email :cosmopolitanclub.bristol@outlook.com
Telephone/WhatsApp :07450 60 46 20
കോസ്മോപോളിറ്റൻ ക്ലബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്
09:58 PM Dec 13, 2018 | Deepika.com