ബർലിൻ: ക്രിസ്മസ് അടുത്തവരുന്നതോടെ ജർമനിയിൽ ശൈത്യം കൂടുതൽ കടുക്കുന്നു. 15 സെന്റീമീറ്റർ വരെയാണ് ഇപ്പോൾ പലയിടങ്ങളിലും മഞ്ഞുവീഴ്ച.
ശക്തമായ കാറ്റും ചിലയിടങ്ങളിൽ മഞ്ഞിടിച്ചിലും പ്രവചിക്കപ്പെടുന്നു. വ്യാപകമായി ഗതാഗതം തടസപ്പെടാൻ സാധ്യത. നോർത്ത് സീ, ബാൾട്ടിക് സീ തീരങ്ങളിലാണ് കാറ്റ് ഏറ്റവും ശക്തി പ്രാപിക്കുക.
തെക്കുപടിഞ്ഞാറൻ ഭഗങ്ങളിൽ മഴയും കാറ്റും താരതമ്യേന കുറവായിരിക്കും. പോയ വാരത്തെ അപേക്ഷിച്ച് തണുപ്പിന്റെ കാഠിന്യം കൂടിവരുകയാണ്. ബവേറിയ മേഖലകളിൽ മഞ്ഞുവീഴ്ച ഉണ്ടെങ്കിലും മധ്യജർമനിയിൽ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടില്ല. അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെൽഷ്യസ് വരെയാണ് നിലവിൽ. ഇതിൽ നിന്നും താഴേയ്ക്കു വരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ശൈത്യം കടുക്കുന്നു
09:56 PM Dec 13, 2018 | Deepika.com