ഹാർട്ട്ഫോർഡ് (കണക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളിൽ 7,000 അമേരിക്കക്കാർക്ക് ഇൻഫോസിസ് ജോലി നൽകിയതായി കന്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു. ബി. പ്രവീണ്‍ റാവു വെളിപ്പെടുത്തി. കണക്റ്റിക്കട്ട് ഹാർട്ട്ഫോർഡിൽ ഡിസംബർ 5ന് ഡിജിറ്റൽ സർവീസ് ആൻഡ് കണ്സൽട്ടിംഗ് കന്പനിയായി ഇൻഫോസിസിന്റെ ഹബ് ഉദ്ഘാടനം ചെയ്തതിനുശേഷം പുറത്തിറക്കിയ കുറിപ്പാലാണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാർട്ട്ഫോർഡ് 225 അസ്ലം സ്ട്രീറ്റിലുള്ള ഗുഡ് വിൻ സ്ക്വയർ ബിൽഡിംഗിലാണ് പുതിയ ഹബ്ബിന്റെ ആസ്ഥാനം. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഗവർണർ ഡാനിയേൽ ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കന്പനിയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ കണക്റ്റിക്കട്ടിലെ ക്ലാസ് റൂം ടെക്നോളജി ആൻഡ് കംപ്യൂട്ടർ സയൻസ് ട്രെയ്നിംഗ് സ്കൂളുകളിലെ 3,728 വിദ്യാർഥികൾക്കും, 41 അധ്യാപകർക്കും ഗ്രാന്റ് നൽകിയതായും അധികൃതർ പറഞ്ഞു. അമേരിക്കൻ എന്റർപ്രൈസ് ബിസിനസിനെ സഹായിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ആദ്യഘട്ടമാണ് ഹബ് ഉദ്ഘാടനം നിർവഹിച്ചതിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്.
കണക്റ്റിക്കട്ട് സ്റ്റേറ്റ് ഗവണ്മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനു വേണ്ടി ഹബ് സ്ഥാപിക്കുവാൻ കഴിഞ്ഞതിൽ ഇൻഫോസിസ് പ്രസിഡന്റ് രവികുമാർ സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയിൽ കഴിഞ്ഞ എട്ടു വർഷമായി നേടിയെടുത്ത വളർച്ചയുടെ പ്രതിഫലനമാണ് പുതിയ ഹബെന്നും പ്രസിഡന്റ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ