ബർലിൻ: ചോക്കലേറ്റ് നദികളും ചോക്കലേറ്റ് കൊണ്ടുള്ള ഭാവനകളുമൊക്കെ കുട്ടികൾക്കായുള്ള കഥകളിലും സങ്കൽപ്പങ്ങളിലുമൊക്കെയാണുള്ളത്. എന്നാൽ കൗതുക കാഴ്ചയായി ജർമനിയിലെ ഒരു റോഡ് അക്ഷരാർഥത്തിൽ ചോക്കലേറ്റ് നദിയായി മാറി.
വെസ്റഅറോണൻ ഡിസ്ട്രിക്റ്റിലെ ഒരു ചോക്കലേറ്റ് ഫാക്റ്ററിയിലുണ്ടായ ചോർച്ചയെ തുടർന്ന് ഒരു ടണ്‍ ചോക്കലേറ്റാണ് റോഡിലേക്ക് ഒഴുകിപ്പരന്നത്. ഡെലിവറി ടാങ്കിലായിരുന്നു ചോർച്ച.
ഫാക്റ്ററി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർ ബ്രിഗേഡ് സ്ഥലത്തെത്തിയെങ്കിലും എന്തു ചെയ്യണമെന്ന കാര്യത്തിൽ ആദ്യം ആശയക്കുഴപ്പമായി. പിന്നീട് ഒരു സ്പെഷ്യലിസ്റ്റ് ക്ലീനിംഗ് കന്പനിയെ കൂടി വിളിച്ചു വരുത്തിയാണ് റോഡിൽ നിന്ന് ചോക്കലേറ്റ് മുഴുവനായി നീക്കം ചെയ്തത്.ചോക്കലേറ്റ് ചോർച്ച കാരണം രണ്ടു മണിക്കൂറിലേറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ കൗതുക കാഴ്ചയായി ചോക്കലേറ്റ് റോഡ്
11:16 PM Dec 12, 2018 | Deepika.com