+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബാ​സി​യ​ക്ക് ഫ്ര​റ്റേ​ണി​റ്റി ക​പ്പ്

കു​വൈ​ത്ത്: കു​വൈ​ത്ത് ഇ​ന്ത്യാ ഫ്ര​റ്റേ​ണി​റ്റി ഫോ​റം (കി​ഫ്) ഫ​ഹാ​ഹീ​ൽ സൂ​ക്സ​ബ യൂ​ത്ത് ഗ്രൗ​ണ്ടി​ൽ ഫ്ര​റ്റേ​ണി​റ്റി ക​പ്പ് സെ​വ​ൻ എ ​സൈ​ഡ് ഫൂ​ട്ബോ​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പി​ച്ചു. കു​വൈ​ത്
യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബാ​സി​യ​ക്ക് ഫ്ര​റ്റേ​ണി​റ്റി ക​പ്പ്
കു​വൈ​ത്ത്: കു​വൈ​ത്ത് ഇ​ന്ത്യാ ഫ്ര​റ്റേ​ണി​റ്റി ഫോ​റം (കി​ഫ്) ഫ​ഹാ​ഹീ​ൽ സൂ​ക്സ​ബ യൂ​ത്ത് ഗ്രൗ​ണ്ടി​ൽ ഫ്ര​റ്റേ​ണി​റ്റി ക​പ്പ് സെ​വ​ൻ എ ​സൈ​ഡ് ഫൂ​ട്ബോ​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പി​ച്ചു.

കു​വൈ​ത്തി​ലെ പ്ര​മു​ഖ പ​തി​നാ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ഇ​ന്ത്യ​ൻ സോ​ഷ്യം ഫോ​റം പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മു​ള​യ​ങ്കാ​വ് കി​ക്ക് ഒ​ഫ് ചെ​യ്തു. ആ​വേ​ഷ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബാ​സി​യ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സി​ൽ​വ​ർ അ​രോ​സി​നെ പ​രാ​ച​യ​പെ​ടു​ത്തി ഫ്ര​റ്റേ​ണി​റ്റി ക​പ്പ് സ്വ​ന്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ എ​മ​ർ​ജിം​ഗ് പ്ല​യ​റാ​യി സാ​സ് സി​എ​ഫ്സി സാ​ൽ​മി​യ​യു​ടെ ഫൈ​സ​ലും, ബെ​സ്റ്റ് ഡി​ഫ​ന്‍റ​റാ​യി അ​ൽ-​ഷ​ബാ​ബി​ന്‍റെ അ​ൻ​സ​ലി​നേ​യും തെ​ര​ഞ്ഞ​ടു​ത്തു. ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി ആ​ദ്യ മ​ത്സ​രം മു​ത​ൽ ത​ന്നെ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ​കേ​ന്ദ്ര​മാ​യി​രു​ന്ന സി​ൽ​വ​ർ അ​രോ​സി​ന്‍റെ അ​ൽ​താ​ഫി​നേ​യും യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബാ​സി​യ​യു​ടെ ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫി​നെ എ​റ്റ​വും ന​ല്ല ഗോ​ളി​യാ​യും തെ​ര​ഞ്ഞ​ടു​ത്തു. റാ​ഫി ഇ​സ്ലാ​ഹി, ഷ​കീ​ർ, അ​ബീ​സ്, നി​ധീ​ഷ് ന​ജീ​ബ്, ഹ​മീ​ദ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ധാ​നം കി​ഫ് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ടി ​എ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജം​ഷി​ക്, സൈ​ഫു​ദ്ദീ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യം ഫോ​റം കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ക​രി​യ, സെ​ക്ര​ട്ട​റി സ​ഫീ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.