ഹൂസ്റ്റണ്‍ : ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് മെന്പർഷിപ് ക്യാന്പയിൻ ടെക്സസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെന്പർഷിപ്പ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിംഗ് ഗിൽസിയാൻ അറിയിച്ചു.
വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോണ്‍ഗ്രസ് ഗ്ലോബൽ ട്രഷറർ , ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കെ. കരുണാകരൻ മെമ്മോറിയൽ പാലിയേറ്റീവ് സെന്റർ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സാം പിട്രോഡ ചെയർമാനായും ജോർജ് എബ്രഹാം വൈസ് ചെയർമാനായുള്ള എഐസിസിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്റെ പ്രവർത്തനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിൽ മെന്പർഷിപ്പ്് ക്യാന്പയിന് തുടക്കം കുറിച്ചതായി മൊഹിന്ദർ സിംഗ് പറഞ്ഞു .
ഇന്ത്യൻ ഓവർസിസ് കോണ്‍ഗ്രസ് എപ്പോഴും എല്ലാവരേയും ഉൾക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും പാർലമെന്റ് ഇലക്ഷൻ മാസങ്ങൾക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നു ജെയിംസ് കൂടൽ പറഞ്ഞു
മെന്പർഷിപ് വിതരണം നിഷ്പക്ഷവും നീതിപൂർവവുമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഉടൻ ആരംഭിക്കുമെന്നും മെന്പർഷിപ്പ് വിതരണത്തിന്റെ ടെക്സസ് സംസ്ഥാനതല ഉദ്ഘാടനം ഹ്യുസ്റ്റണിൽ ഉടൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ കോണ്‍ഗ്രസ് അനുഭാവികളും 100 ഡോളർ നൽകി ആയുഷ്ക്കാല അംഗത്വം എടുത്തു ക്യാന്പയിൻ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കുടുതൽ വിവരങ്ങൾക്ക്: 914 987 1101
റിപ്പോർട്ട് : ജീമോൻ റാന്നി