ഡാളസ്: ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈഎംസിഎ ഹാളിൽ സംസ്ഥാന പിവൈപിഎയുടെ ആഭിമുഖ്യത്തിൽ സിസം. 10ന് തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വീതം സഹായം കൈമാറി.
സമ്മേളനത്തിൽ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോണ്സൻ അധ്യക്ഷനായിരുന്നു. സഭാ ശുശ്രുക്ഷകൻ പാസ്റ്റർ വീയപുരം ജോർജ്കുട്ടി മുഖ്യ സന്ദേശം നൽകുകയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഡാളസ് ശാലോം സഭയെ പ്രതിനിധികരിച്ചു ബ്രദർ സാം ജോർജ് കുടുംബം, ബ്രദർ സോളമൻ എന്നിവർ പങ്കെടുത്തു. പാസ്റ്റർ ജെയിസ് പാണ്ടനാട്, പാസ്റ്റർ പി.വി. വർഗീസ് റാന്നി, കേരള സ്റ്റേറ്റ് കൗണ്‍സിൽ അംഗവും സണ്ഡേസ്കൂൾ സംസ്ഥാന ട്രഷററുമായ അജി കല്ലുങ്കൽ, പാസ്റ്റർ ബാബു തലവടി, പി.എം ഫിലിപ്പ്, പാസ്റ്റർ കെ.ജി മാത്യൂ, റോയി ആന്റണി, നെബു ആമല്ലൂർ, പാസ്റ്റർ ഷിജോ കാനം, ജോണ്സൻ പുതുപ്പള്ളി, ബിബിൻ കല്ലുങ്കൽ, ബ്ലസണ്‍ മണക്കാല എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന പിവൈപിഎയെ പ്രതിനിധികരിച്ച് സന്തോഷ് എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ ആശംസകൾ അറിയിച്ചു. പുനരധിവാസ പദ്ധതിക്ക് സ·നസ് കാട്ടിയ പാസ്റ്റർ വീയപുരം ജോർജ്ക്കുട്ടിക്കും സഭാ അംഗങ്ങൾക്കും സംസ്ഥാന പിവൈപിഎ നന്ദി അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ