മിസോറി (ഹൂസ്റ്റണ്‍): മിസോറി മേയർ സ്ഥാനത്തേക്ക് ഡിസംബർ 8 നു നടന്ന റണ്‍ ഓഫ് മത്സരത്തിൽ യൊലാൻണ്ട ഫോർഡിന് ചരിത്രവിജയം. 1994 മുതൽ മേയർ പദവിയിലായിരുന്ന അലൻ ഓവനെ പരാജയപ്പെടുത്തി പോൾ ചെയ്ത വോട്ടുകളിൽ 52 ശതമാനം നേടിയാണ് യൊലാൻണ്ട വിജയിച്ചത്. മിസോറി സിറ്റിയിൽ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയും വനിതയുമാണ് യൊലാൻണ്ട.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനാകാതിരുന്നതാണ് റണ്‍ ഓഫ് ഇലക്ഷന് വഴിവച്ചത്. പൊതുതെരഞ്ഞെടുപ്പിൽ യൊലാണ്ടക്കായിരുന്നു മുൻതൂക്കം. യൊലാണ്ടിക്ക് 34.96 ശതമാനവും അലന് 34.96 ശതമാനവും മൂന്നാമത്തെ സ്ഥാനാർഥിക്ക് 29.39 ശതമാനം വോട്ടുകളും ലഭിച്ചു.
മിസോറി സിറ്റിയിൽ ജനിച്ചു വളർന്ന യൊലാൻണ്ട കഴിഞ്ഞ അഞ്ചു വർഷമായി സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിറ്റിയുടെ വികസനം, പൗര·ാരുടെ സുരക്ഷ, വരുമാനം വർധിപ്പിക്കൽ തുടങ്ങിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുന്നോട്ടു വച്ച യൊലാൻണ്ടയെ, ഭരണമാറ്റം ആഗ്രഹിച്ച വോട്ടർമാർ കൂടി പിന്തുണച്ചപ്പോൾ വിജയം അനായാസമായി. അർബൻ പ്ലാനിംഗ് മാനേജരായ നിയുക്ത മേയറുടെ സത്യപ്രതിജ്ഞ ഡിസംബർ 17 നു നടക്കും.
മിസോറി കൗണ്‍സിലറായി ക്രിസ് പ്രിസ്റ്റണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 24 വർഷമായി മേയറായി തുടർന്നിരുന്ന അലൻ ഓവർ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൊലാൻണ്ടയെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അലൻ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ