കുവൈത്ത് സിറ്റി: മാലിന്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുവാൻ സംവിധാനങ്ങൾ വരുന്നു. സിഗററ്റ് കുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞാൽ അഞ്ചു ദിനാർ പിഴ ചുമത്തും. പൊതുവഴിയിൽ തുപ്പിയാലും, മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലും അഞ്ചു ദിനാർ പിഴ അടക്കേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗം ഡയറക്ടർ ഡോ.സാദ് അൽ ജലാവി അറിയിച്ചു.
രാജ്യം മാലിന്യമുക്തമാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. എയർ കണ്ടീഷണറുകളിൽനിന്ന് പുറത്തേയ്ക്ക് വെള്ളം ഒഴുകിയാൽ 300 ദിനാർ പിഴ ഈടാക്കുന്നതാണ്. അത്തരത്തിൽ വെള്ളം ഒലിച്ചിറങ്ങുക വഴി ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ 100 ദിനാർ അധികമായും നൽകണം. മാർക്കറ്റുകളിൽ ശുചീകരണം വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. രണ്ട് ഷിഫ്റ്റുകൾ ഏർപ്പെടുത്തിയാകും ശുചീകരണ തൊഴിലാളികൾക്ക് ജോലി ക്രമീകരണം ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ