ലീ​ഡ്സി​ൽ സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ സ്ഥാ​പ​ന​ത്തോ​ടെ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ അ​ജ​പാ​ല​ന​സ​ന്ദ​ർ​ശ​നം സ​മാ​പി​ച്ചു

10:46 PM Dec 10, 2018 | Deepika.com
പ്ര​സ്റ്റ​ണ്‍ / ലീ​ഡ്സ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ അ​ജ​പാ​ല​ന​സ​ന്ദ​ർ​ശ​നം സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ തു​ട​ർ​ച്ച​യാ​യ പ​തി​നെ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത്തി​മൂ​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി. ​കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യും ഇ​രു​പ​ത്തി​യെ​ട്ടു മി​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത ക​ർ​ദ്ദി​നാ​ളി​ന്‍റെ മാ​ര​ത്തോ​ണ്‍ മി​ഷ​ന​റി യാ​ത്ര​യ്ക്കാ​ണ് ഇ​ന്ന​ലെ ലീ​ഡ്സി​ൽ സ​മാ​പ​ന​മാ​യ​ത്. അ​തി​വി​സ്തൃ​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ വി​വി​ധ​ങ്ങ​ളാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സു​ദീ​ർ​ഘ​മാ​യ യാ​ത്ര​ക​ൾ കൂ​ടാ​തെ ഒ​രു ദി​വ​സം അ​യ​ർ​ല​ണ്ടി​ലെ ഡ​ബ്ലി​നി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം വെ​ഞ്ച​രി​ക്കാ​നും ക​ർ​ദ്ദി​നാ​ൾ സ​മ​യം ക​ണ്ടെ​ത്തി.

അ​ജ​പാ​ല​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ലാ​യ പ്ര​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദൈ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 10.30നു ​മാ​ർ ആ​ല​ഞ്ചേ​രി ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ ക​ത്തീ​ഡ്ര​ൽ ക​വാ​ട​ത്തി​ൽ, വി​കാ​രി റ​വ. ഫാ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ ക​ത്തി​ച്ച തി​രി ന​ൽ​കി രൂ​പ​ത​യ്ക്ക് ആ​ദ്യ​മാ​യി ല​ഭി​ച്ച ദൈ​വാ​ല​യ​ത്തി​ലേ​ക്കു സ​ഭാ​ത​ല​വ​നെ സ്വീ​ക​രി​ച്ചു. സ​ഹ​കാ​ർ​മി​ക​രാ​യി ല​ങ്കാ​സ്റ്റ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് പോ​ൾ സ്വാ​ർ​ബ്രി​ക്ക്, വി​കാ​രി ജ​ന​റാ​ളും ക​ത്തീ​ഡ്ര​ൽ വി​കാ​രി​യു​മാ​യ റ​വ. ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, ചാ​ൻ​സി​ല​ർ റ​വ. ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, എ​സ്എം​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ എ​ന്നി​വ​ർ വി. ​കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ദി​വ്യ​ബ​ലി​ക്ക് മു​ൻ​പാ​യി ക​ർ​ദ്ദി​നാ​ൾ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി. ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ 2019 വ​ർ​ഷ​ത്തെ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന​വും ക​ർ​ദ്ദി​നാ​ൾ നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.


ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 4.15 നു ​ലീ​ഡ്സ് സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യി​ൽ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ’സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ’ പ്ര​ഖ്യാ​പി​ക്കു​ക​യും ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ദൈ​വാ​ല​യം നി​റ​ഞ്ഞെ​ത്തി​യ വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് മി​ഷ​ൻ സ്ഥാ​പ​ന വി​ജ്ഞാ​പ​ന പ​ത്രി​ക (ഡി​ക്രി) വാ​യി​ച്ചു. റ​വ. ഫാ. ​മാ​ത്യു മു​ള​യോ​ലി​ക്കു ഡി​ക്രി ന​ൽ​കി ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​ത്തി​നു പി​താ​വ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, ലി​തെ​ർ​ലാ​ൻ​ഡ് സ​മാ​ധാ​ന​രാ​ഞ്ജി പ​ള്ളി​വി​കാ​രി റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് ഐ​സി​ബി​എ​സ,് പ്ര​സ്റ്റ​ണ്‍ റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ, രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​ർ റ​വ. ഫാ. ​സോ​ണി ക​ടം​തോ​ട്, സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി. പ്ര​സ്റ്റ​ണി​ലും ലീ​ഡ്സി​ലും ഒ​രു​ക്കി​യി​രു​ന്ന സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കു​ചേ​ർ​ന്നു വി​ശ്വാ​സി​ക​ൾ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മാ​ഞ്ച​സ്റ്റ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കും

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്