റോം: ഒഐസിസി ഇറ്റലിയുടെ ആഭിമുഖ്യത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റും പാർലമെന്റ് അംഗമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സംഘടനയുടെ പ്രസിഡന്റ് തോമസ് ഇരിന്പൻ അധ്യക്ഷത വഹിച്ചു.
ശബരിമല വിഷയത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുന്ന പ്രതിപക്ഷ എംഎൽഎമാർക്ക് യോഗത്തിൽ ഐക്യദാർഡ്യം അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെട്ടു ഇറ്റലി യൂണിറ്റിന്റെ പിന്തുണ അറിയിക്കുകയായിരുന്നു.
റിപ്പോർട്ട്: ജെജി മാത്യു മാന്നാർ
എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ ഒഐസിസി ഇറ്റലി അനുസ്മരിച്ചു
10:26 PM Dec 10, 2018 | Deepika.com