ലെസ്റ്റർ: യുകെയിലെ ലെസ്റ്ററിന് ഇത് അനുഗ്രഹീത നിമിഷം. 1990 മുതൽ ശക്തമായ മലയാളി കുടിയേറ്റത്തിന് ആദ്യ വിത്തുപാകിയ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സീറോ മലബാർ സുറിയാനി കത്തോലിക്കാർക്കായി മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഫാ. ജോർജ് തോമസ് ചേലക്കലിനെ വികാരിയായി നിയമിച്ചുകൊണ്ടുള്ള നോട്ടിംഗ്ഹാം രൂപതയുടെ അഭി. ബിഷപ്പ് റവ. പാട്രിക് ജോസഫ് മാക്നെ അറിയിപ്പ് ലെസ്റ്ററിലെ ഇംഗ്ലീഷ് ദേവാലയങ്ങളിൽ കുർബാനയിൽ അറിയിക്കുകയുണ്ടായി. മലയാളികൾ ആദ്യകാലം മുതൽ ദേവാലയ ശുശ്രുഷയിൽ പങ്കെടുത്തിരുന്ന മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വികാരിയായുള്ള നിയമനം വിശ്വാസികൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.
താമരശേരി രൂപതയിലെ സെന്റ് അൽഫോൻസാ സ്കൂൾ കേരളത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാലയമാക്കി ഉയർത്തി ദേശീയ അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾക്കു അർഹനായ മികച്ച സംഘാടകൻനും വാഗ്മിയുമായ ഫാ. ജോർജ് തോമസ് ചേലക്കലിന്റെ സേവനം സീറോ മലബാർ സഭയ്ക്കും, വിശ്വാസികൾ ഓരോരുത്തർക്കും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. സിറോമലബാർ സഭ മിഷൻ യുകയിലുടനീളം ആരംഭിക്കുന്ന ഈ വേളയിൽ പൂർണമായ ആദ്ധ്യാത്മിക സഭാ സംവിദാനം തുടർന്നുകൊണ്ട് പോകാനും ഭാവിയിൽ യുകെയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മിഷനായി മാറാനും ജോർജ് അച്ചന്റെ നിയമനം സാധ്യമാക്കും.
ലെസ്റ്ററിലെ സീറോ മലബാർ വിശ്വാസികൾക്ക് ക്രിസ്മസ് സമ്മാനവുമായി നോട്ടിംഗ്ഹാം രൂപത
10:25 PM Dec 10, 2018 | Deepika.com