ടെക്സസ്: ലിറ്റിൽ ഫീൽഡ്, നോർത്ത് വെസ്റ്റ് ലബക്ക്, ഏബലിൻ, വിചിറ്റഫാൾസ് തുടങ്ങിയ നോർത്ത് ടെക്സസ് പ്രദേശങ്ങളിൽ ഡിസംബർ 7, 8 തീയതികളിലുണ്ടായ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും ജനജീവിതത്തെ കാര്യമായി ബാധിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ലബക്കിൽ 10 ഇഞ്ച് സ്നോ ലഭിച്ചതായി അധികൃതർ അറിയിച്ചു.
മഞ്ഞു വീഴ്ചയെ തുടർന്ന് നിരവധി വിദ്യാലയങ്ങൾ അടച്ചിടുകയും ശനിയാഴ്ച ടെക്സസ് ടെക് യൂണിവേഴ്സിറ്റി (ലബക്ക്)യിൽ നടക്കേണ്ട ഫൈനൽ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു.
കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം, ശക്തമായ മഴയും, കാറ്റും ഉണ്ടായത് റോഡ് ഗതാഗതവും താറുമാറാക്കി. ലിറ്റിൽ ഫീൽഡും, നോർത്ത് വെസ്റ്റ് ലബക്ക് എന്നിവിടങ്ങളിൽ 9 ഇഞ്ചും , ഏബിലിന്ന, വിചിറ്റഫാൾസ് എന്നിവിടങ്ങളിൽ 3 ഇഞ്ച് മഞ്ഞും ലഭിച്ചതായി നാഷണൽ കലാവസ്ഥാ കേന്ദ്രം പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഡാളസിൽ പെയ്ത കനത്ത മഴ താപനില 35-40 ഡിഗ്രി വരെ താഴ്ത്തി. പതിവിനു വിപരീതമായ കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും പ്രകടമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ