അബുദാബി: നൊസ്റ്റാൾജിയ അബുദാബി വർണോത്സവം 2018 എന്ന പേരിൽ നൃത്തഹാസ്യസംഗീത നിശ വിരുന്ന് സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തിൽ നടന്ന പരിപാടിയിൽ യുഎഇയിലെ പ്രശസ്തകലാകര·ാരും നൊസ്റ്റാൾജിയ അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
നൊസ്റ്റാൾജിയ യുഎഇ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച നൊസ്റ്റാൾജിയ റിഫ്ളക്ഷൻസ് സീസണ് 3 പെയിന്റിംഗ് & ഡ്രായിംഗ് മത്സരത്തിലെ വിജയികൾക്കും, സർഗഭാവന 2018 ചെറുകഥ, കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമചന്ദ്രൻ മൊറാഴയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
നൊസ്റ്റാൾജിയ പ്രസിഡന്റ് നാസർ സെയ്ദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവാസിഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടർ ചന്ദ്രസേനൻ മുഖ്യാതിഥിയായിരുന്നു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി.എ. നാസർ, വൈസ് പ്രസിഡന്റ് അഹദ് വെട്ടൂർ, നൊസ്റ്റാൾജിയ രക്ഷാധികാരി നൗഷാദ് ബഷീർ, വനിതാവിഭാഗം കണ്‍വീനർ സൗദനാസർ, പ്രോഗ്രാം ഡയറക്ടർ മഞ്ജു സുധീർ തുടങ്ങിയവർ സംസാരിച്ചു. നൊസ്റ്റാൾജിയ ജനറൽ സെക്രട്ടറി മനോജ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ സുധീർ നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള