കുവൈത്ത് സിറ്റി: കുവൈത്തിലെ ലത്തീൻ കത്തോലിക്ക കൂട്ടായ്മ ലത്തീൻ സമുദായദിന സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് വി. ഡാനിയേൽ കംബോണി ഇടവക ദേവാലയത്തിൽ ഇടവക സഹവികാരി ഫാ. പോൾ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലി നടത്തപ്പെട്ടു. തുടർന്ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ അറുന്നൂറോളം പേർ പങ്കെടുത്തു.
അബാസിയ ഏരിയ കണ്‍വീനർ ജോയൽ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ. പീറ്റർ പി. മാത്യു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോണി ലൂയിസ്, സഹവികാരികളായ ഫാ. പോൾ വലിയവീട്ടിൽ, ഫാ. പ്രകാശ് തോമസ്, ഇടവക കൗണ്‍സിലർമാരായ ബൈജു ഡിക്രൂസ്, ജോഷി മാനുവൽ, ഇടവക പ്രതിനിധികളായ ഡോ. രാജേഷ്, ജോണി ആൻറണി, മിനി മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഗോഡ്സണ്‍ പെരേര, റുഡോൾഫ് മിരാണ്ട, യേശുദാസ് പോൾ, ആൻറണി സാബിൻ, ആൻറണി പെരേര എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു. ജോണ്‍ മിരാണ്ട സ്വാഗതവും പ്രോഗ്രാം കണ്‍വീനർ ഫുൾജീൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടുകൂടി സമുദായദിന സംഗമം സമാപിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ