അബുദാബി: യുഎഇയിലെ മലയാളി എഴുത്തുകാർക്കായി ഏകാങ്ക നാടക രചനാ മത്സരം നടത്തുന്നു. 30 മിനിറ്റ് അവതരണ ദൈർഖ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികൾ മൗലികമായിരിക്കണം, വിവർത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചനകൾ പരിഗണിക്കുന്നതല്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരമാർശിക്കാത്തതും യുഎഇയിലെ നിയമാനുസൃതവുമായിരിക്കണം. രചയിതാവിന്റെ പേര്, പ്രൊഫൈൽ, പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട് വിസ കോപ്പി എന്നിവ മറ്റൊരു പേജിൽ പ്രത്യേകം പിൻ ചെയ്ത് ഡിസംബർ 25നകം നേരിട്ടോ, സാഹിത്യ വിഭാഗം സെക്രട്ടറി shereenvk@gmail.com, ലൈബ്രേരിയൻ jamlckm@gmail.com, kscmails@gmail.com Email ID യിലോ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് 050-1483087
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കൂടുതൽ വിവരങ്ങൾക്ക് 050-1483087
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള