+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് ചെയ്തു

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍റെ ലോംഗ്‌ഐലന്‍ഡ് സെന്‍റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ രജിസ്ട്രഷന്‍ കിക്കോ
സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: ലോംഗ്‌ഐലന്‍ഡില്‍ കിക്കോഫ് ചെയ്തു
ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍റെ ലോംഗ്‌ഐലന്‍ഡ് സെന്‍റ് മേരീസ് സീറോ മലബാര്‍ പള്ളിയിലെ രജിസ്ട്രഷന്‍ കിക്കോഫ് വൻ വിജയമായി.

ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കിക്കോഫ് കർമം നിർവഹിച്ചു. അമേരിക്കയിലേക്കു കുടിയേറിയിട്ടുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മ വര്‍ത്തുന്നതിനും അമേരിക്കയിലെ സഭക്ക് കരുത്തു പകരുന്നതിനും കണ്‍വന്‍ഷന്‍ വലിയ പങ്കു വഹിക്കുമെന്ന് മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.

2007 ല്‍ ഫ്‌ളോറിഡയില്‍ മയാമിയിൽ നടന്ന അഞ്ചാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍റെ കണ്‍വീനറായി നേതൃത്വം നൽകിയ ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം കണ്‍വന്‍ഷന്‍റെ പ്രധാന്യം വിശദീകരിച്ചു.

ഇടവകയിൽ നിന്നു നിരവധി കുടുംബങ്ങൾ പങ്കെടുത്ത രജിസ്ട്രേഷനിൽ ആദ്യ രജിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ പോള്‍ തോമസും കുടുംബവും നൽകി. ആദ്യ റാഫിള്‍ ടിക്കറ്റ് വിന്‍സന്‍റ് വാതപ്പള്ളിയും സ്വീകരിച്ചു.

ട്രസ്റ്റിമാരായ ജേക്കബ് മുടക്കോടില്‍, ബിജു പുതുശേരി, വിൻസന്‍റ് വാതപ്പള്ളി, ജയിംസ് തോമസ്, ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അനീഷ് കാനാട്ട്, റെജി കുര്യന്‍, മാത്യു തോമസ്, ലാലി ജോസ് കളപ്പുരയ്ക്കല്‍, ലിസി മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ