+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്റ്റിനിൽ ഇന്ത്യൻ സെന്‍റിനിയൽ ലയൺസ് ക്ലബിനു തുടക്കം

ഓസ്റ്റിൻ (ടെക്‌സസ്): ഓസ്റ്റിൻ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സെന്‍റിനിയൽ ലയൺസ് ക്ലബ് സ്ഥാപിതമായി. ഹോട്ടൽ ഹയാറ്റ് പ്ലേസിൽ നടന്ന ചാർട്ടർ നൈറ്റ് ആഘോഷത്തിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ലിൻഡ ഡേവ
ഓസ്റ്റിനിൽ ഇന്ത്യൻ സെന്‍റിനിയൽ ലയൺസ് ക്ലബിനു തുടക്കം
ഓസ്റ്റിൻ (ടെക്‌സസ്): ഓസ്റ്റിൻ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സെന്‍റിനിയൽ ലയൺസ് ക്ലബ് സ്ഥാപിതമായി. ഹോട്ടൽ ഹയാറ്റ് പ്ലേസിൽ നടന്ന ചാർട്ടർ നൈറ്റ് ആഘോഷത്തിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ലിൻഡ ഡേവിസ് ഉദ്ഘാടനം നിർവഹിച്ചു.

സത്യാ പ്രതിജ്ഞാ ചടങ്ങിൽ ലയൺസ് ക്ലബ് പാസ്റ്ററൽ കൗൺസിൽ ചെയർ മൈക്ക് റൂക്ക് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചാർട്ടർ ക്ലബ് പ്രസിഡന്‍റ് ജോസ് പാലക്കത്തടം, വൈസ് പ്രസിഡന്‍റ് ലിജോയ് ജേക്കബ് , സെക്രട്ടറി അലക്‌സാണ്ടർ എബ്രഹാം, ക്ലബ് ട്രഷറർ റ്റിജു വർഗീസ്, സെക്കൻഡ് വൈസ് പ്രഡിഡന്‍റ് മനേഷ് ആന്‍റണി, മെമ്പർഷിപ്പ് ചെയർ പേഴ്സൺ ബിനു വർഗീസ്, മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ ചെയർ പേഴ്‌സൺ മിഥുൻ കടവിൽ എന്നിവരാണ് ഭാരവാഹികളായി സ്ഥാനാരോഹണം ചെയ്തത്.

വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മറ്റു ലയൺസ് ക്ലബ് ഭാരവാഹികളും , ഓസ്റ്റിനിലെ മറ്റു ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവരും ചടങ്ങിൽ സന്നിഹിതരായി. ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ക്ലബ് പുതിയ ക്ലബിന് മാർഗനിർദേശങ്ങൾ നൽകി കോസ്പോൺസറായി.

അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ തുടങ്ങിയ ചടങ്ങിൽ ചാർട്ടർ പ്രസിഡന്‍റ് ജോസ് പാലക്കത്തടം സ്‌ഥാനാരോഹണ പ്രസംഗം നടത്തി. ഫസ്റ്റ് വൈസ് പ്രസിഡന്‍റ് ലിജോയ് ജേക്കബ് സ്വാഗതവും സെക്രട്ടറി അലക്‌സാണ്ടർ എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്നു ദിവ്യ വാര്യരുടെ നേതൃത്വത്തിൽ ഇന്ത്യൻ സെമി ക്‌ളാസിക് ഫ്യൂഷൻ നൃത്തം അരങ്ങേറി.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ