+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അശരണര്‍ക്ക് അല്പം ആശ്വാസമേകൂ: ഫോമാ

ഡാളസ്: കേരളത്തിലെ അശരണര്‍ക്ക് ആശ്വാസം പകരുവാൻ ഫോമാ ചാരിറ്റി സര്‍ജിക്കല്‍ ആൻഡ് കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷന്‍ മിഷന് തുടക്കം കുറിച്ചു. ജനുവരി 13 മുതല്‍ 19 വരെ കേരളത്തില്‍, LTSA യുമായി സഹകരിച്ചു
അശരണര്‍ക്ക് അല്പം ആശ്വാസമേകൂ: ഫോമാ
ഡാളസ്: കേരളത്തിലെ അശരണര്‍ക്ക് ആശ്വാസം പകരുവാൻ ഫോമാ ചാരിറ്റി സര്‍ജിക്കല്‍ ആൻഡ് കിഡ്നി ട്രാന്‍സ്പ്ലാന്‍റേഷന്‍ മിഷന് തുടക്കം കുറിച്ചു.

ജനുവരി 13 മുതല്‍ 19 വരെ കേരളത്തില്‍, LTSA യുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിക്കുവേണ്ടി എല്ലാവിധ സഹായസഹകരണങ്ങളും ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ അഭ്യര്‍ഥിച്ചു. നമ്മളുടെ ചെറിയ സംഭാവനകള്‍ കൊണ്ട് വലിയ ഒരു വിഭാഗം ജീവനുകള്‍ക്ക് കനിവിന്‍റെ കാരുണ്യ സ്പര്‍ശമേകാനാകും. ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.... https://www.facebook.com/donate/281526515865318/2400770059967854/
http://fomaa.com/missions/

ഈ ഫണ്ടിലേക്ക് വരുന്ന മുഴുവന്‍ തുകയും പദ്ധതിയുടെ ചെലവിലേക്ക്‌ മാത്രം വകയിരുത്തിയിരിക്കുന്നു. വളരെ തുശ്ചമായ തുകയ്ക്ക്, കിഡ്നി മാറ്റിവയ്ക്കലുകള്‍ പോലെയുള്ള വലിയ സര്‍ജറികള്‍ രോഗാതുരര്‍ക്ക് ചെയ്തുകൊടുക്കുവാന്‍ ഫോമാ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ഫോമായുടെ ഘട്ടംഘട്ടമായുള്ള മനുഷത്വപരമായുള്ള ഇത്തരം ചുവടുവെയ്പുകള്‍ കൊണ്ട് നൂറുകണക്കിന് രോഗികള്‍ക്ക് പ്രയോജനപ്രദമാകും. LTSA യില്‍ അംഗങ്ങളായ ആതുര ശുശ്രൂഷാ രംഗത്തെ അതിവിധഗ്ദ്ധരായ ഒരു കൂട്ടം ഡോക്ടറന്മാരുടെയും നഴ്സുന്മാരുടെയും സഹകരണം പദ്ധതിയിലേക്ക് സൗജന്യമായി ലഭിക്കുന്നുണ്ട്. ഈ പ്രോജക്ടിന്‍റെ ചെയര്‍മാനായി ഹൂസ്റ്റണില്‍ നിന്നുമുള്ള ജിജു കുളങ്ങരയെ ഫോമാ നിയോഗിച്ചു.

പദ്ധതിയുടെ വിജയത്തിനായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌. വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്