+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് നേതാക്കളായിരുന്ന എം.ഐ ഷാനവാസിനേയും സണ്ണി കല്ലൂരിനേയും അനുസ്മരിച്ചു

ഹൂസ്റ്റൺ: കെപിസിസി. വർക്കിംഗ് പ്രസിഡന്‍റും വയനാട് പാർലമെന്‍റേറിയനുമായിരുന്ന എം.ഐ. ഷാനവാസിന്‍റേയും കേരള കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയും കോട്ടയം മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന സണ്ണി കല്ലൂരിന്‍റേയും
കോൺഗ്രസ് നേതാക്കളായിരുന്ന എം.ഐ ഷാനവാസിനേയും സണ്ണി കല്ലൂരിനേയും അനുസ്മരിച്ചു
ഹൂസ്റ്റൺ: കെപിസിസി. വർക്കിംഗ് പ്രസിഡന്‍റും വയനാട് പാർലമെന്‍റേറിയനുമായിരുന്ന എം.ഐ. ഷാനവാസിന്‍റേയും കേരള കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയും കോട്ടയം മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന സണ്ണി കല്ലൂരിന്‍റേയും നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) ടെക്സസ് ചാപ്റ്റർ അനുശോചിച്ചു.

ഡിസംബർ 6 നു രാത്രി 8 ന് നടത്തപ്പെട്ട ടെലി കോൺഫറൻസ് കമ്മിറ്റിയിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജോസഫ് ഏബ്രഹാം അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്‍റേറിയനുമായിരുന്ന ഷാനവാസിന്‍റെ അകാല വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്കും വയനാട് നിയോജകമണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നു അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സണ്ണി കല്ലൂരിന്‍റെ നിര്യാണം മൂലം കോട്ടയം നഗരത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും കേരളത്തിലെ കർഷക സമൂഹത്തിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രത്യേക സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ പുതിയ ഭരണ സംവിധാനം ഉണ്ടാകുന്നതിനെ പറ്റി പ്രതിപാദിച്ചു.
അമേരിക്കയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടു കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം സാം പെട്രോഡയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനു (ഐഒസി) കരുത്ത് നൽകുന്നതിന്‍റെ ഭാഗമായി കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി മെംബർഷിപ്പ് കാമ്പയിനു തുടക്കം കുറിക്കുന്നതിനും തീരുമാനിച്ചു. നൂറു ഡോളർ നൽകി ലൈഫ് മെമ്പർഷിപ് എടുത്തുകൊണ്ടു സംഘടനയെ ശക്തമാക്കാൻ ടെക്സസിലെ കോൺഗ്രസ് അനുഭാവികളെ ബന്ധപെടുന്നതിനും തീരുമാനിച്ചു.

ജോസഫ് ഏബ്രഹാം, ബേബി മണക്കുന്നേൽ, പൊന്നു പിള്ള, ഡോ. ഈപ്പൻ ദാനിയേൽ, ജെയിംസ് കൂടൽ, വാവച്ചൻ മത്തായി, ജീമോൻ റാന്നി, എബ്രഹാം തോമസ്, ദാനിയേൽ ചാക്കോ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജീമോൻ റാന്നി