+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് കേരള ക്ലബിനു നവ നേതൃത്വം

ഡിട്രോയിറ്റ്: കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി ലിബന്‍ ജോണ്‍ (പ്രസിഡന്റ്), ധന്യ മോഹന്‍ (വൈസ് പ്രസിഡന്റ്), ആശാ ശ്രീധര്‍ (സെക്രട്ടറി), റോജന്‍ പണിക്കര്‍ (ട്രഷറര്‍), ജസ്റ്റിന്‍ മാത്യു (ജോയിന്റ്
ഡിട്രോയിറ്റ് കേരള ക്ലബിനു നവ നേതൃത്വം
ഡിട്രോയിറ്റ്: കേരള ക്ലബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി ലിബന്‍ ജോണ്‍ (പ്രസിഡന്റ്), ധന്യ മോഹന്‍ (വൈസ് പ്രസിഡന്റ്), ആശാ ശ്രീധര്‍ (സെക്രട്ടറി), റോജന്‍ പണിക്കര്‍ (ട്രഷറര്‍), ജസ്റ്റിന്‍ മാത്യു (ജോയിന്റ് സെക്രട്ടറി), പ്രീതി പ്രേംകുമാര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അധികാരമേറ്റു.ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ബൈജു പണിക്കര്‍, മാത്യു വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), പ്രിമസ് ജോണ്‍ (സെക്രട്ടറി), സുജിത് മേനോന്‍, ലിബിന്‍ ജോണ്‍ എന്നിവരും ചുമതലയേറ്റു. 35 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി കേരള ക്ലബിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും.

1975ല്‍ സ്ഥാപിതമായ കേരള ക്ലബ് ഡിട്രോയിറ്റിലെ ആദ്യ ഇന്‍ഡ്യന്‍ കലാസാംസ്‌കാരിക സംഘടനയാണ്. കേരളത്തിന്റെ തനതായ സാംസ്‌കാരിക മൂല്യങ്ങളെ മലയാളി സമൂഹത്തിനു പകര്‍ന്നുകൊടുത്തുകൊണ്ട് പാശ്ചാത്യമണ്ണില്‍ നാലു പതിറ്റാണ്ടിലധികം പിന്നിട്ട ഈ പ്രസ്ഥാനം വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്നും മുന്നേറുന്നു. ഈവര്‍ഷം നടത്തപ്പെടുന്ന വര്‍ണ്ണാഭമായ കലാമൂല്യമുള്ള പരിപാടികളുടേയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും രൂപരേഖ തയാറാക്കിക്കൊണ്ട് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം, വിവിധ കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിക്‌നിക്ക്, പയനീയേഴ്‌സ് ഡേ, കമ്യൂണിറ്റി ഡേ, വാലന്റൈന്‍ ദിനാഘോഷം, ക്യാമ്പിംഗ്, ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കേരള ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരള ക്ലബിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കുവാന്‍ ഏവരുടേയും സഹകരണം ഉണ്ടാകണമെന്നു പ്രസിഡന്റ് ലിബിന്‍ ജോണ്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല